in ,

LOVELOVE LOLLOL OMGOMG CryCry

വീഡിയോ- മാഞ്ചസ്റ്റർ സിറ്റിയെ തോൽപിച്ച ബ്ലാസ്റ്റേഴ്‌സ് താരം..

കേരള ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌ വളരെയധികം ആകാംഷയോടെയാണ് പുതുതാരത്തിനെ വരവേൽക്കാൻ ഒരുങ്ങുന്നത്

കേരള ബ്ലാസ്റ്റേഴ്സിന്റെ അവസാന വിദേശ താരമായി ടീമിലെത്തിയ ഗ്രീസ് ഇന്റർനാഷണൽ താരം ദിമിത്രിയോസ് മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിച്ചിട്ടുണ്ട് എന്നത് പല ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കും അറിയാത്ത വസ്തുതയാണ്.

2014 ഓഗസ്റ്റ് 3-നു നടന്ന ഇന്റർനാഷണൽ ചാമ്പ്യൻസ് കപ്പിന്റെ ഗ്രൂപ്പ് ‘ബി’ യിലെ അവസാന പോരാട്ടത്തിൽ ദിമിത്രിയോസിന്റെ ക്ലബ്ബ്‌ ഒളിമ്പിയാക്കോസ് യൂറോപ്യൻ വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റിയുമായി ഏറ്റുമുട്ടിയിരുന്നു .

മത്സരത്തിൽ 2 തവണ ലീഡ് നേടിയ സിറ്റിക്കെതിരെ 2 ഗോളുകൾ നേടി ദിമിത്രിയോസ് മത്സരം സമനിലയിലേക്ക് തള്ളിയിട്ടു.

ശേഷം നടന്ന പെനാൽറ്റി ഷൂട്ട്‌ ഔട്ടിൽ മാഞ്ചസ്റ്റർ സിറ്റിയെ 5-4 ന് പരാജയപ്പെടുത്തി ദിമിത്രിയോസിന്റെ ഒളിമ്പിയാക്കോസ് മുന്നേറി.

എന്തായാലും കേരള ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌ വളരെയധികം ആകാംഷയോടെയാണ് പുതുതാരത്തിനെ വരവേൽക്കാൻ ഒരുങ്ങുന്നത്.

വീഡിയോ:

ഫുട്ബോളിൽ ഏറ്റവും മൂല്യമുള്ള പത്തു ക്ലബ്ബുകൾ..

കിടിലൻ ക്ലാസ്സിക്‌ പോരാട്ടങ്ങൾ, ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പുകൾ റെഡി