in ,

LOVELOVE CryCry OMGOMG

ബ്ലാസ്റ്റേഴ്സിന് മുന്നിൽ VP സുഹൈർ സാധ്യതകൾ മങ്ങുന്നു…

ഒരു മികച്ച ഇന്ത്യൻ മുന്നേറ്റ നിര താരത്തെ ടീമിലെത്തിക്കാൻ ലക്ഷ്യം വെക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക് വി. പി സുഹൈർ മികച്ച ഒരു ഓപ്ഷനാണ്

ആരാധകർ ആഗ്രഹിക്കുന്ന ട്രാൻസ്ഫറായ മലയാളി താരമായ വി. പി സുഹൈറിനെ സ്വന്തമാക്കാൻ കഠിനമായി പരിശ്രമം തുടരുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക് മുന്നിൽ ഈ മലയാളി സൂപ്പർ താരത്തെ സ്വന്തമാക്കാനുള്ള സാധ്യതകൾ മങ്ങുകയാണ്.

നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിന്റെ താരമായ 30-കാരനെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സിനെ കൂടാതെ സുഹൈറിന്റെ മുൻ ക്ലബ്ബായ ഈസ്റ്റ്‌ ബംഗാൾ രംഗപ്രവേശനം ചെയ്തതോടെയാണ് വി. പി സുഹൈർ ട്രാൻസ്ഫർ രംഗങ്ങൾ ബ്ലാസ്റ്റേഴ്സിന് മുന്നിൽ കൂടുതൽ സങ്കീർണമാകുന്നത്.

നേരത്തെ തന്നെ വി. പി സുഹൈറിനെ സ്വന്തമാക്കാൻ മുന്നിട്ടെത്തിയ കേരള ബ്ലാസ്റ്റേഴ്സിന് മുന്നിൽ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് മുന്നോട്ട് വെച്ച ട്രാൻസ്ഫർ ഫീയായിരുന്നു വില്ലനായി അവതരിച്ചത്. ഇപ്പോഴിതാ താരത്തിൽ താല്പര്യം പ്രകടിപ്പിച്ച് മറ്റു ക്ലബ്ബുകളുമെത്തുന്നു.

ഒരു മികച്ച ഇന്ത്യൻ മുന്നേറ്റ നിര താരത്തെ ടീമിലെത്തിക്കാൻ ലക്ഷ്യം വെക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക് വി. പി സുഹൈർ മികച്ച ഒരു ഓപ്ഷനാണ്. പാലക്കാടുകാരനായ വി. പി സുഹൈറിന് മറ്റേതൊരു മലയാളി താരത്തെയും പോലെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക് വേണ്ടി ജേഴ്സിയണിയണമെന്നാണ് ആഗ്രഹം.

ഈസ്റ്റ്‌ ബംഗാൾ താരത്തിൽ താല്പര്യം പ്രകടിപ്പിച്ചു രംഗത്തുണ്ടെന്ന റിപ്പോർട്ടുകൾ സജീവമാകുന്നതിനിടെയും, കേരള ബ്ലാസ്റ്റേഴ്‌സ് എന്ത് വില കൊടുത്തും എഫ്സി ഈ മലയാളി സൂപ്പർ താരത്തെ സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ

ആശാൻ നാളെ കൊച്ചിയിലേക്ക്; വരവേൽക്കാനൊരുങ്ങി മഞ്ഞപ്പട

OFFICIAL :ISL വിറപ്പിക്കുവാൻ മുൻ ബാഴ്സലോണ താരം വരുന്നു