in

CryCry OMGOMG LOLLOL LOVELOVE

ബ്ലാസ്റ്റേഴ്‌സ്, മോഹൻ ബഗാനെ കാഴ്ചക്കാരാക്കി സൂപ്പർ താരത്തെ ഈസ്റ്റ്‌ ബംഗാൾ പൊക്കി…

കേരള ബ്ലാസ്റ്റേഴ്‌സ്, ATK മോഹൻ ബഗാൻ എന്നീ ടീമുകളെ കാഴ്ചക്കാരാക്കി മലയാളി താരമായ വി. പി സുഹൈറിനെ ഈസ്റ്റ്‌ ബംഗാൾ സ്വന്തമാക്കാൻ ഒരുങ്ങുന്നതായി ഇന്ത്യൻ സ്പോർട്സ് മാധ്യമമായ iftwc റിപ്പോർട്ട്‌ ചെയ്തു. താരത്തെ സ്വന്തമാക്കുന്നത് സംബന്ധിച്ച് ഇരു ടീമുകളും ധാരണയിലെത്തിയതയാണ് റിപ്പോർട്ട്‌.

3 വർഷത്തെ കരാറിലായിരിക്കും 30-കാരനായ വി. പി സുഹൈറിനെ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിൽ നിന്നും ഈസ്റ്റ്‌ ബംഗാൾ സ്വന്തമാക്കുക. ട്രാൻസ്ഫറിന്റെ കാര്യത്തിൽ സുഹൈറിന്റെ ടീമായ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡുമായും താരവുമായും ഈസ്റ്റ്‌ ബംഗാൾ കരാറിലെത്തിയതായാണ് റിപ്പോർട്ടുകൾ.

ഇന്ത്യൻ ദേശീയ ടീം താരം കൂടിയായ ഈ മുന്നേറ്റ നിര താരത്തിന്
റിപ്പോർട്ടുകൾ പ്രകാരം 1.5 കോടിയിലധികം ഇന്ത്യൻ രൂപയായിരിക്കും ഈസ്റ്റ്‌ ബംഗാളിൽ നിന്നും വാർഷിക വരുമാനമായി ലഭിക്കാൻ പോകുന്നത്.

നേരത്തെ കേരള ബ്ലാസ്റ്റേഴ്‌സ്, ATK മോഹൻ ബഗാൻ തുടങ്ങിയ ക്ലബ്ബുകൾ തങ്ങളുടെ കൂടാരത്തിലേക്കെത്തിക്കുവാൻ കഠിനമായി ശ്രമിച്ചിരുന്നു, എന്നാൽ തങ്ങളുടെ മുൻ താരം കൂടിയായ വി. പി സുഹൈറിനെ സ്വന്തമാക്കാൻ ഈസ്റ്റ്‌ ബംഗാൾ കൂടി അരങ്ങിലെത്തുകയായിരുന്നു. നിലവിലെ റിപ്പോർട്ടുകൾ പ്രകാരം വരും ദിവസങ്ങളിൽ ട്രാൻസ്ഫറിന്റെ കാര്യത്തിൽ കൂടുതൽ വസ്തുതകൾ പുറത്ത് വരും.

ആരംഭിക്കലാമാ..ആശാനും പിള്ളേരും കൊച്ചിയിലെത്തി

ആവേശം നിറഞ്ഞ ബ്ലാസ്റ്റേഴ്സിന്റെ മത്സരം, ഇംഗ്ലീഷ് ടീമിനോട് സമനില