in

LOVELOVE OMGOMG LOLLOL AngryAngry CryCry

ഈ സീസണിൽ ഏറ്റവും മികച്ച അഞ്ചു താരങ്ങളുടെ ലിസ്റ്റിൽ മൂന്നു ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ 🔥🔥

കേരള ബ്ലാസ്റ്റേഴ്‌സ് മുൻപ് ഒരിക്കൽ പോലുമില്ലാത്ത മികവിലാണ് നിലവിൽ മുന്നേറുന്നത്. നിലവിൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്.12 കളികളിൽ നിന്ന് 26 പോയിന്റാണ് ബ്ലാസ്റ്റേഴ്‌സിനുള്ളത്.8 വിജയവും ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിട്ടുണ്ട്.

ഇപ്പോൾ ഈ ഐ എസ് എൽ സീസണിലെ ഏറ്റവും മികച്ച അഞ്ചു താരങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ടിരിക്കുക ഖേൽ നൗ. ലിസ്റ്റിൽ ആദ്യത്തെ അഞ്ചു താരങ്ങളിൽ മൂന്നും ബ്ലാസ്റ്റേഴ്‌സ് താരങ്ങളാണ്.ഏറ്റവും മികച്ച താരമായി തെരെഞ്ഞെടുത്തിരിക്കുന്നത് ബ്ലാസ്റ്റേഴ്‌സ് നായകൻ ലൂണയേയാണ്.ഡിമിയും സച്ചിനുമാണ് ഈ ലിസ്റ്റിൽ ബാക്കി ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ.

ലിസ്റ്റിലെ അഞ്ചാം സ്ഥാനത്തുള്ളത് നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് താരം പാർഥിബ് ഗൊഗോയിയാണ്.നാലാമത്തെ താരം ബ്ലാസ്റ്റേഴ്‌സ് ഗോൾ കീപ്പർ സച്ചിന് സുരേഷാണ്.ഡിമി മൂന്നാമത്തെ സ്ഥാനം സ്വന്തമാക്കി.ഗോവയുടെ ജയ് ഗുപ്തയാണ് ലിസ്റ്റിൽ രണ്ടാമത്.

ബ്ലാസ്റ്റേഴ്സിന് എതിരാളികൾ ദുർബലരാണ്, ഇത്തവണയെങ്കിലും ഉറപ്പായും ബ്ലാസ്റ്റേഴ്‌സ് കപ്പടിക്കണം😍🔥

ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരത്തെ സ്വന്തമാക്കാൻ മുംബൈ സിറ്റി രംഗത്ത് എന്ന് റിപ്പോർട്ടുകൾ..