in , ,

LOLLOL CryCry

ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരത്തെ സ്വന്തമാക്കാൻ മുംബൈ സിറ്റി രംഗത്ത് എന്ന് റിപ്പോർട്ടുകൾ..

ഒരു കാലത്ത് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ നിര ഭരിച്ചിരുന്ന താരമായിരുന്നു ഹോർമിപാമ്. ബ്ലാസ്റ്റേഴ്‌സ് ഫൈനലിൽ എത്തിയ സീസണിൽ മികച്ച നിന്ന താരവും അദ്ദേഹമായിരുന്നു. എന്നാൽ നിലവിൽ താരത്തിന് അവസരങ്ങൾ ബ്ലാസ്റ്റേഴ്‌സിൽ കുറവാണ്. ഈ ഒരു സാഹചര്യത്തിൽ ബ്ലാസ്റ്റേഴ്‌സ് ഹോർമിയെ വിൽക്കാൻ ഒരുങ്ങുകയാണ്.

മാർക്കസ് മെർഗുൽഹോയുടെ റിപ്പോർട്ട്‌ പ്രകാരം നല്ല ഒരു ഡീൽ ലഭിച്ചാൽ ഹോർമിയെ തീർച്ചയായും ബ്ലാസ്റ്റേഴ്‌സ് വിൽക്കുമെന്നാണ് പറയുന്നത്.മാത്രമല്ല മറ്റൊരു ന്യൂസ്‌ മീഡിയായ Ift മീഡിയ പറയുന്നതും ഹോർമി ബ്ലാസ്റ്റേഴ്‌സ് വിടുന്നുവെന്ന് തന്നെയാണ്. എന്നാൽ താരം എങ്ങോട്ട് പോകുമെന്ന് ഇരുവരും പറയുന്നില്ല. പക്ഷെ മറ്റൊരു മാധ്യമമായ സമയം മലയാളം പറയുന്നത് മറ്റൊരു കാര്യമാണ്.

മുംബൈ സിറ്റി എഫ് സി താരത്തിന് വേണ്ടി രംഗത്തുണ്ടെന്നാണ് ഈ റിപ്പോർട്ട്‌ സൂചിപ്പിക്കുന്നത്. കഴിഞ്ഞ സമ്മർ വിൻഡോയിൽ ഹോർമിയെ സ്വന്തമാക്കാൻ മോഹൻ ബഗാൻ ശ്രമിച്ചിരുന്നു. എന്നാൽ അവിടെ മിനുട്സ് വളരെ കുറവായത് കൊണ്ട് താരം മോഹൻ ബഗാനിലേക്ക് ചേക്കേറില്ലെന്നും റിപ്പോർട്ടുണ്ട്.

ഈ സീസണിൽ ഏറ്റവും മികച്ച അഞ്ചു താരങ്ങളുടെ ലിസ്റ്റിൽ മൂന്നു ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ??

ബ്ലാസ്റ്റേഴ്‌സിന്റെ നിറ സാനിധ്യം?; ടീം ഓഫ് ദി സീസണിൽ ഇടം നേടി ബ്ലാസ്റ്റേഴ്‌സിന്റെ മൂന്ന് തകർപ്പൻ താരങ്ങൾ… അഭിമാന നേട്ടവുമായി മലയാളി താരം…