ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിലെ, ഇതുവരെയുള്ള മത്സരങ്ങൾ വിലയിരുത്തി ഐഎസ്എൽ ഔദ്യോഗികമായി ടീം ഓഫ് ദി സീസൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ടീം ഓഫ് ദി സീസൺ പരിശോധിക്കുമ്പോൾ ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെയും ഒഡിഷ താരങ്ങളുടെയും ആധിപത്യമാണ് കാണാൻ കഴിയുന്നത്.
ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ, മുന്നേറ്റ താരം ഡിമിട്രിയോസ് ഡയമന്റകോസ്, മലയാളി ഗോൾകീപ്പർ സച്ചിൻ സുരേഷ് എന്നിവരാണ് ഇതുവരെയുള്ള മത്സരങ്ങളിലെ പ്രകടനമൂലം ടീം ഓഫ് ദി സീസണിൽ ഇടം നേടിയ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ.
ഇതിൽ സച്ചിൻ സുരേഷിന് ഇടം നേടാൻ കഴിഞ്ഞത് എല്ലാ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കും വളരെയധികം അഭിമാനം തന്നെയാണ്. ബ്ലാസ്റ്റേഴ്‌സിന്റെയും ഒഡിഷയുടെയും മൂന്ന് താരങ്ങൾ വീതവും, മുംബൈ ഗോവ ടീമുകളുടെ രണ്ട് താരങ്ങൾ വീതവും ചെന്നൈയുടെ ഒരു താരവുമാണ് ടീമിൽ ഇടം നേടിയിരിക്കുന്നത്.
ടീം ഓഫ് ദി സീസണിൽ മികച്ച പരിശീലകനായി യോഗ്യത നേടിയിരിക്കുന്നത് ഗോവയുടെ പരിശീലകനായ മനോലോ മാർക്വേസിനാണ്. നിലവിൽ മാർക്വേസിന്റെ കീഴിൽ പത്ത് മത്സരങ്ങൾ നിന്ന് 24 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ഗോവ. സീസണിൽ ഒരു മത്സരത്തിൽ പോലും തോൽക്കാത്ത ടീം കൂടിയാണ് ഗോവ.
അതോടൊപ്പം ടീം ഓഫ് ദി സീസൺ ലൈനെപ്പിൽ ക്യാപ്റ്റനായി തിരഞ്ഞെടുത്തിരിക്കുന്നത് ഒഡിഷയുടെ മുന്നേറ്റ താരമായ റോയ് കൃഷ്ണയെയാണ്. ഇതുവരെയുള്ള മത്സരങ്ങൾ വിലയിരുത്തിയുള്ള ടീം ഓഫ് ദി സീസൺ ലൈനെപ്പ് ഇതാ…
Sachin Suresh, Adrian Luna & Dimitrios Diamantakos picked in ISL TOTS till MW12 ? #KBFC pic.twitter.com/hs63QhpubO
— KBFC XTRA (@kbfcxtra) January 4, 2024