കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും പ്രിയപ്പെട്ട താരമാണ് ലൂണ. തന്റെ പ്രകടന മികവ് കൊണ്ട് തന്നെയാണ് ലൂണ ഇത്രമേൽ ആരാധകരെ സൃഷ്ടിച്ചത്. ഇന്ത്യൻ സൂപ്പർ കണ്ട എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാളാണ് ലൂണ. ബ്ലാസ്റ്റേഴ്‌സ് കണ്ട എക്കാലത്തെയും മികച്ച താരവും.
ഇപ്പോൾ കഴിഞ്ഞ 2023 കലണ്ടർ വർഷത്തെ ഏറ്റവും മികച്ച താരത്തിനുള്ള ആരാധകരുടെ അവാർഡ് ലൂണക്ക് ലഭിച്ചിരിക്കുകയാണ്.2023 കലണ്ടർ വർഷത്തിൽ ഗംഭീര പ്രകടനമാണ് ഐ എസ് എല്ലിൽ ലൂണ കാഴ്ചവെച്ചത്. കഴിഞ്ഞ വർഷത്തെ ലൂണയുടെ സ്റ്റാറ്റുകൾ ചുവടെ ചേർക്കുന്നു.
ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി 11 മത്സരങ്ങൾ ലൂണ കളിച്ചിട്ടുണ്ട്.4 ഗോളുകൾ അദ്ദേഹം സ്വന്തം പേരിൽ കുറിച്ചു.5 അസ്സിസ്റ്റും സ്വന്തം പേരിൽ ചേർത്തിട്ടുണ്ട്.താരം നിലവിൽ പരിക്കിലാണ്. ഈ സീസൺ ഇനി താരം കളിക്കാൻ സാധ്യതയില്ല