in ,

LOVELOVE OMGOMG LOLLOL CryCry AngryAngry

കിടിലൻ സ്പാനിഷ് താരത്തിനെ സ്വന്തമാക്കാൻ പോരാട്ടം🔥ലൂണക്ക് പകരം ബ്ലാസ്റ്റേഴ്‌സ് നോട്ടമിടുന്ന ഫോറിൻതാരം😍🔥

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിനിടയിലുള്ള ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ആണ് നിലവിൽ ഇന്ത്യൻ ഫുട്ബോൾ. ഇന്ത്യൻ ക്ലബ്ബുകളുടെ താരകൈമാറ്റങ്ങൾ ആയിരിക്കും ജനുവരിയിലെ വിന്റർ ട്രാൻസ്ഫർ വിൻഡോയിലെ പ്രധാന ആകർഷണം.

അതേസമയം വിദേശ താരങ്ങളുടെ ട്രാൻസ്ഫർ വാർത്തകളും ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ ആരാധകർക്ക് കാണാനാവും. അങ്ങനെയൊരു വിദേശ താരത്തിന്റെ ട്രാൻസ്ഫർ വാർത്തയാണ് നിലവിൽ പുറത്തുവന്നിട്ടുള്ളത്. സ്പെയിനിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം ഐഎസ്എലിൽ കളിച്ചിട്ടുള്ള ഒരു സ്പാനിഷ് താരം ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് തിരിച്ചെത്തിയേക്കാം.

കഴിഞ്ഞ സീസണിൽ എഫ് സി ഗോവയ്ക്ക് വേണ്ടി ബൂട്ട് കെട്ടിയ സ്പാനിഷ് അറ്റാക്കിങ് മിഡ്‌ഫീൽഡറായ ഐകറിനെ സ്വന്തമാക്കാൻ ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്നുമുള്ള മൂന്നു ക്ലബ്ബുകൾ രംഗത്ത് ഉണ്ടെന്നാണ് സ്പെയിനിൽ നിന്നുള്ള ജേണലിസ്റ്റുകളുടെ റിപ്പോർട്ട്‌. എഫ്സി ഗോവക്ക് വേണ്ടി കഴിഞ്ഞ സീസണിൽ 20 മത്സരങ്ങളിൽ നിന്നും 11 ഗോളുകൾ നേടിയ താരമാണ് ഐക്കർ.

കേരള ബ്ലാസ്റ്റേഴ്സ്, എഫ്സി ഗോവ, ഹൈദരാബാദ് എന്നീ ടീമുകളാണ് ഐകറിനെ സൈൻ ചെയ്യാൻ താല്പര്യം കാണിച്ചിട്ടുള്ളത് എന്നും സ്പെയിനിൽ നിന്നുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പരിക്ക് ബാധിച്ച അഡ്രിയാൻ ലൂണക്ക് പകരക്കാരനെ തേടുകയാണ് ബ്ലാസ്റ്റേഴ്‌സ്. എന്നാൽ ഈ സ്പാനിഷ് താരത്തിന്റെ ഡീൽ ബ്ലാസ്റ്റേഴ്സിന് പൂർത്തിയാക്കാൻ ആകുമോ എന്നത് കണ്ടറിയേണ്ടതാണ്.

കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച താരം ലൂണ 🔥🔥.

അത് എന്റെ മാത്രം തെറ്റാണ്, ഒടുവിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകരോട് മാപ്പ് പറഞ്ഞു ജിങ്കൻ..