in ,

LOVELOVE OMGOMG LOLLOL AngryAngry CryCry

ബ്ലാസ്റ്റേഴ്സിന് എതിരാളികൾ ദുർബലരാണ്, ഇത്തവണയെങ്കിലും ഉറപ്പായും ബ്ലാസ്റ്റേഴ്‌സ് കപ്പടിക്കണം😍🔥

2024ലെ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾ ആരംഭിക്കുന്നതിനു മുമ്പായി ജനുവരി മാസത്തിൽ ഇന്ത്യൻ ഫുട്ബോളിൽ ഹീറോ സൂപ്പർ കപ്പ് ടൂർണമെന്റ് സമയമാണ് വരുന്നത്. ജനുവരി 9 ഒഡീഷയിൽ വച്ച് ആരംഭിക്കുന്ന ടൂർണമെന്റ് ജനുവരി 28ന് നടക്കുന്ന ഫൈനൽ മത്സരത്തോടെയാണ് അവസാനം കുറിക്കുന്നത്.

2024ലെ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾ ആരംഭിക്കുന്നതിനു മുമ്പായി ജനുവരി മാസത്തിൽ ഇന്ത്യൻ ഫുട്ബോളിൽ ഹീറോ സൂപ്പർ കപ്പ് ടൂർണമെന്റ് സമയമാണ് വരുന്നത്. ജനുവരി 9 ഒഡീഷയിൽ വച്ച് ആരംഭിക്കുന്ന ടൂർണമെന്റ് ജനുവരി 28ന് നടക്കുന്ന ഫൈനൽ മത്സരത്തോടെയാണ് അവസാനം കുറിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ ഗ്രൂപ്പ് പരിശോധിക്കുകയാണെങ്കിൽ ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് മികച്ച എതിരാളികൾ ഇല്ല. ഇന്ത്യൻ സൂപ്പർ ലീഗിൽ തകർപ്പൻ ഫോമിൽ കളിച്ചുകൊണ്ടിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ഗ്രൂപ്പിൽ ഐ ലീഗ് ടീമായ ഷിലോങ് ലജോങ്, ഐഎസ്എൽ ടീമുകളായ ജംഷഡ്പൂര് എഫ് സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എന്നിവരാണ് ഉള്ളത്.

ജനുവരി 10ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരത്തിൽ ഷിലോങ്ങ് ലജോങാണ് എതിരാളികൾ. ജനുവരി 15ന് രാത്രി 7 : 30ന് നടക്കുന്ന രണ്ടാം മത്സരത്തിൽ ഐഎസ്എല്ലിൽ മോശം ഫോമിൽ കളിച്ചുകൊണ്ടിരിക്കുന്ന ജംഷെഡ്പൂര് എഫ്സി ആണ് എതിരാളികൾ.

ജനുവരി 20ന് രാത്രി 7 : 30ന് നടക്കുന്ന ഗ്രൂപ്പിലെ അവസാനത്തെ മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ആണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. മൂന്നു മത്സരങ്ങളിലും വിജയിക്കുകയാണെങ്കിൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമിഫൈനലിൽ പോരാട്ടത്തിലേക്ക് യോഗ്യത നേടാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിയും.

ഇത്തവണത്തെ സൂപ്പർ കപ്പിന്റെ ലൈവ് സംപ്രേഷണം ജിയോ സിനിമാസിലൂടെ കാണാനാവുമെന്നാണ് അധികൃതർ അറിയിച്ചത്. ഇത്തവണ ഏറെ പ്രതീക്ഷകളുമായാണ് തകർപ്പൻ ഫോമിൽ കളിക്കുന്ന ഇവാൻ ആശാന്റെ കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ കപ്പിനെ സമീപിക്കുന്നത്.

ഇത്തവണ ബ്ലാസ്റ്റേഴ്‌സ് പൊളിച്ചടുക്കും😍🔥സൂപ്പർ കപ്പ്‌ മത്സരങ്ങൾ ലൈവ് കാണാനുള്ള വഴി ഇതാണ്😍🔥

ഈ സീസണിൽ ഏറ്റവും മികച്ച അഞ്ചു താരങ്ങളുടെ ലിസ്റ്റിൽ മൂന്നു ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ 🔥🔥