ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023ലെ മത്സരങ്ങൾ അവസാനിച്ചു 2024ലെ ഐഎസ്എൽ സീസണിന്റെ രണ്ടാം പകുതിയിലെ മത്സരങ്ങളിലേക്ക് കടക്കുകയാണ്. എന്നാൽ ഇതുവരെയും ടൂർണമെന്റിലെ ശേഷിക്കുന്ന മത്സരങ്ങളുടെ ഫിക്സ്ചർ പുറത്തു വിട്ടിട്ടില്ല. കാരണം ഈ മാസം നടക്കുന്ന സൂപ്പർ കപ്പിന് ശേഷം ആയിരിക്കും ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾ അരങ്ങേറുക.
ഹീറോ സൂപ്പർ കപ്പ് ഇത്തവണ പേരെല്ലാം മാറ്റിയാണ് ടൂർണമെന്റ് അരങ്ങേറ്റം കുറിക്കുന്നത്. കലിംഗ സൂപ്പർ എന്ന പേരിൽ തുടങ്ങുന്ന സൂപ്പർ കപ്പ് ഒഡീഷയിൽ വച്ച് ജനുവരി 9 മുതലാണ് ആരംഭിക്കുന്നത്. ആദ്യ മത്സരത്തിൽ ഐഎസ്എൽ ടീമുകൾ ആയ ഈസ്റ്റ് ബംഗാൾ എഫ്സിയും ഹൈദരാബാദ് എഫ്സിയും തമ്മിൽ ഏറ്റുമുട്ടും.
കലിംഗ സൂപ്പർ കപ്പിന്റെ ലൈവ് സംപ്രേഷണം സംബന്ധിച്ച് ആരാധകർക്ക് ആശങ്കയുണ്ടായിരുന്നു. ഏത് ചാനലിലാണ് തങ്ങൾക്ക് സൂപ്പർ കപ്പ് മത്സരങ്ങൾ ലൈവ് കാണുക എന്നതാണ് ആരാധകരുടെ ചോദ്യം, അതിന് ഉത്തരമായി കൊണ്ട് ഒഫീഷ്യലി അധികൃതർ മറുപടി നൽകിയിട്ടുണ്ട്.
ഇത്തവണത്തെ സൂപ്പർ കപ്പിന്റെ ലൈവ് സംപ്രേഷണം ജിയോ സിനിമാസിലൂടെ കാണാനാവുമെന്നാണ് അധികൃതർ അറിയിച്ചത്. ജനുവരി 9 ആരംഭിക്കുന്ന ടൂർണമെന്റ് ജനുവരി 28 നടക്കുന്ന ഫൈനൽ മത്സരത്തോടെയാണ് അവസാനിക്കുന്നത്. ഇത്തവണ ഏറെ പ്രതീക്ഷകളുമായാണ് തകർപ്പൻ ഫോമിൽ കളിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ കപ്പിനെ സമീപിക്കുന്നത്.