in ,

LOVELOVE OMGOMG CryCry LOLLOL AngryAngry

ലൂണയുടെയും ദിമിയുടെയും കരാർ അവസാനിക്കുന്നു, ബ്ലാസ്റ്റേഴ്സിൽ തുടരുന്നത് സംബന്ധിച്ച അപ്ഡേറ്റ് ഇതാണ്😍🔥

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് ആയ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ സൂപ്പർ വിദേശ താരങ്ങളായ ഉറുഗ്വ മിഡ്ഫീൽഡർ അഡ്രിയൻ ലൂണ, ഗ്രീക്ക് മുന്നേറ്റനിര താരം ദിമിത്രിയോസ് ഡയമന്റാകോസ് എന്നിവരുടെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുമായുള്ള കരാർ ഈ സീസൺ അവസാനത്തോടെ അവസാനിക്കുകയാണ്.

2024 വരെയാണ് ഇരു താരങ്ങളുടെയും കരാർ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുമായി സൈൻ ചെയ്തിട്ടുള്ളത്. ഈ സീസൺ അവസാനത്തോടെ കരാർ അവസാനിക്കുമെങ്കിലും ഇതുവരെയും താരങ്ങളുടെ കരാർ ഒഫീഷ്യലായി ബ്ലാസ്റ്റേഴ്സ് പുതുക്കിയിട്ടില്ല.

അതിനാൽ തന്നെ മുൻ സീസണുകളെ പോലെ ഇത്തവണയും സൂപ്പർ താരങ്ങൾ പടിയിറങ്ങുമോ എന്ന ആശങ്കയും ആരാധകർക്ക് ഉണ്ട്. എന്നാൽ നിലവിൽ വരുന്ന അപ്ഡേറ്റുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ ആരാധകർക്ക് ഏറെ സന്തോഷിക്കാം.

അഡ്രിയാൻ ലൂണ, ദിമിത്രിയോസ് എന്നിവരുടെ കരാർ നീട്ടാനുള്ള ചർച്ചകൾ കേരള ബ്ലാസ്റ്റേഴ്സ് ആരംഭിച്ചിട്ടുണ്ട് എന്നാണ് ലഭിക്കുന്ന അപ്ഡേറ്റ്, കരാർ പുതുക്കുന്നത് സംബന്ധിച്ചുള്ള ചർച്ചകൾ വിജയകരമായാൽ ഇരുതാരങ്ങളും ബ്ലാസ്റ്റേഴ്സിൽ തുടരും. കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് വേണ്ടി തകർപ്പൻ പ്രകടം നടത്തുന്ന ഈ രണ്ടു താരങ്ങളും കേരള ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും മികച്ച ടോപ് സ്കോറർമാർ കൂടിയാണ്.

പുതുവത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് എത്തുമ്പോൾ ക്ലബ്ബിന്റെ ചരിത്രത്തിൽ ഒരിക്കൽ പോലുമില്ലാത്ത മികവിലാണ് ഇവാന്റെ സംഘം..

ഇത്തവണ ബ്ലാസ്റ്റേഴ്‌സ് പൊളിച്ചടുക്കും😍🔥സൂപ്പർ കപ്പ്‌ മത്സരങ്ങൾ ലൈവ് കാണാനുള്ള വഴി ഇതാണ്😍🔥