in ,

LOVELOVE LOLLOL OMGOMG CryCry AngryAngry

എവിടെ പോയാലും അയാൾ രാജാവാണ്; മെസ്സി എത്തും മുമ്പേ ഇന്റർ മിയാമിയിൽ സംഭവിച്ച 3 കാര്യങ്ങൾ

ബാസ്കറ്റ് ബോളിനും റസലിങ്ങിനും ഏറെ പേര് കേട്ട അമേരിക്കയിൽ ഫുട്ബാൾ അത്ര ജനപ്രീതിയുള്ള കായിക ഇനമല്ല. എന്നാൽ മെസ്സിയുടെ വരവോടെ അമേരിക്കയിൽ ഫുട്ബാൾ വലിയ വിപ്ലവം ഉണ്ടാക്കുമെന്ന കാര്യം ഉറപ്പാണ്.

കഴിഞ്ഞ ദിവസം രാത്രിയാണ് സൂപ്പർ താരം ലയണൽ മെസ്സി മേജർ ലീഗ് സോക്കർ ക്ലബായ ഇന്റർ മിയാമിയിലേക്ക് പോകുന്നുവെന്ന വാർത്തകൾ വന്നത്. ആദ്യ ഘട്ടത്തിൽ കേവലം റൂമറുകൾ മാത്രമാണെന്ന് കരുതിയ ആരാധകരെ ഞെട്ടിച്ച് പ്രമുഖ കായിക മാധ്യമ പ്രവർത്തകൻ ഫാബ്രിസീയോ റൊമാനൊ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. പിന്നാലെ മെസ്സിയും തന്റെ നിലപാട് വ്യക്തമാക്കിയതോടെ മെസ്സിയുടെ അടുത്ത ക്ലബ് ഇന്റർ മിയാമിയായിരിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ്.

ചില മെസ്സി ആരാധകരെ സംബന്ധിച്ച് മെസ്സിയുടെ ഈ തീരുമാനത്തിൽ അവർ തൃപ്തരല്ല. യൂറോപ്പിൽ ഇനിയും മികച്ച അവസരങ്ങളുള്ള മെസ്സി അമേരിക്ക തിരഞ്ഞെടുത്തതും മേജർ ലീഗ് സോക്കറിൽ 15 ആം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഒരു ക്ലബ്ബിലേക്ക് മെസ്സി പോകുന്നതുമെല്ലാം ആരാധകരുടെ അതൃപ്തിയ്ക്ക് കാരണമായിട്ടുണ്ട്.

മെസ്സി ഒരു സൂപ്പർ ക്ലബ്ബിലേക്ക് പോയില്ലെങ്കിലും മെസ്സി പോകുന്ന ക്ലബ് സൂപ്പർ ക്ലബ്ബുകളായി മാറുമെന്ന് എല്ലാവര്ക്കും അറിയുന്ന കാര്യമാണ്. മെസ്സി ഇന്റർ മിയാമിയിൽ കളിക്കുന്നതിന് മുമ്പേ മെസ്സി എഫക്ട് പ്രകടമായിരിക്കുകയാണ് ഇന്റർ മിയാമിയിൽ. മെസിയുമായി ബന്ധപ്പെട്ട റൂമറുകൾ വന്ന് തുടങ്ങുന്ന സമയത്ത് തന്നെ ഇന്റർ മിയാമിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് നിരവധി പേരാണ് ഫോളോ ചെയ്തത്. നാലര മില്യൺ കടന്നിരിക്കുകയാണ് ഇന്റർ മിയാമിയുടെ ഇൻസ്റ്റാ ഫോളോവേഴ്സ്.

അമേരിക്കയിൽ ഏറ്റവും കൂടുതൽ ഇൻസ്റ്റാ ഫോളോവേഴ്സ് ഉള്ളത് ബാസ്കറ്റ് ബോൾ ക്ലബായ ഇംഗ്ളണ്ട് പാട്രിയോറ്റ്സിനാണ്. 4.9 ആണ് പാട്രിയോറ്റ്സിന്റെ ഫോളോവേഴ്സ്. വരും മണിക്കൂറുകളിലിൽ ഇത് ഇന്റർ മിയാമി മറികടക്കുമെന്ന് ഉറപ്പാണ്. കൂടാതെ മെസ്സി എത്തിയതോടെ മേജർ ലീഗ് സോക്കറിന്റെ സംപ്രക്ഷണവാകാശം ഏറ്റടുക്കാൻ നിരവധി ചാനലുകൾ എത്തിയതും മെസി തരംഗം തന്നെയാണ്.

കൂടാതെ മെസ്സി വന്നതിന് ശേഷം ഇന്റർ മിയാമി അവരുടെ മത്സരടിക്കറ്റുകളുടെ വില മൂന്നിരട്ടിയോളം വർധിപ്പിച്ചിട്ടുണ്ട്. എന്നാൽ ഈ ടിക്കറ്റുകളും വാങ്ങാൻ ആളുണ്ട് എന്നത് മെസ്സി തരംഗം മൂലമാണ്. ബാസ്കറ്റ് ബോളിനും റസലിങ്ങിനും ഏറെ പേര് കേട്ട അമേരിക്കയിൽ ഫുട്ബാൾ അത്ര ജനപ്രീതിയുള്ള കായിക ഇനമല്ല. എന്നാൽ മെസ്സിയുടെ വരവോടെ അമേരിക്കയിൽ ഫുട്ബാൾ വലിയ വിപ്ലവം ഉണ്ടാക്കുമെന്ന കാര്യം ഉറപ്പാണ്.

ഹോർമിപാമിനെ കൂടാതെ ജീ‌ക്സനെയും തൂക്കാൻ മോഹൻ ബഗാൻ, വിട്ടുകൊടുക്കുമോ ബ്ലാസ്റ്റേഴ്‌സ്??

തുടക്കത്തിൽ തന്നെ പാളിച്ച; ബ്ലാസ്റ്റേഴ്‌സ് നേരിടേണ്ടത് കനത്ത തിരിച്ചടി