in , , ,

LOVELOVE LOLLOL OMGOMG CryCry AngryAngry

മെസ്സി-റൊണാൾഡോ യുഗം പോലെ ഈ രണ്ട് യുവതാരങ്ങൾ ലാലിഗയെ ആവേശത്തിലാഴ്ത്തുമെന്ന പ്രതീക്ഷയിൽ ലാലിഗ പ്രസിഡന്റ്‌….

അദ്ദേഹത്തിന് റിയൽ മാഡ്രിഡ്‌ ജേഴ്സിയണിഞ്ഞു കൊണ്ട് ലോകത്തിലെ തന്നെ ഏറ്റവും മികച്ച താരാമായി മാറാനും അവസരമുണ്ട്. കയ്ലിയൻ എംബാപ്പെ, അൻസു ഫാത്തി എന്നിവർ മാത്രമല്ല, വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ ഗോസ്, പെഡ്രി തുടങ്ങി ലോകഫുട്ബോൾ അടക്കി ഭരിക്കാൻ പോന്ന സൂപ്പർ യുവതാരങ്ങൾ ഇപ്പോൾ ലാലിഗയിലുണ്ട്

Messi and Ronaldo [he Ringer]

റിയൽ മാഡ്രിഡ്‌ – ബാഴ്സലോണ എന്നീ രണ്ട് സ്പാനിഷ് ക്ലബ്ബുകളുടെ ജേഴ്സിയണിഞ്ഞു കൊണ്ട് ലോകഫുട്ബോളിൽ ഏറെക്കാലം ആധിപത്യം പുലർത്തിയിരുന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും ആയിരുന്നു. ഇപ്പോൾ ഈ രണ്ട് സൂപ്പർ താരങ്ങളും ലാ ലിഗയിൽ ഇല്ല. എന്നാൽ, കയ്ലിയൻ എംബാപ്പെ റയൽ മാഡ്രിഡിലേക്ക് എത്തിയാൽ, കൈലിയൻ എംബാപ്പെയും ബാഴ്സ യുവതാരമായ അൻസു ഫാത്തിയും ലാലിഗയെ വീണ്ടും പഴയ ആവേശത്തിലേക്ക് കൊണ്ടുവരുമെന്ന് ലാലിഗ പ്രസിഡന്റ് ഹാവിയർ ടെബാസ് പ്രതീക്ഷിക്കുന്നു.

ക്രിസ്റ്റ്യാനോ റൊണാൾഡോ 2018 ൽ ലാ ലിഗ വിട്ടപ്പോൾ ലയണൽ മെസ്സി കഴിഞ്ഞ സമ്മർ ട്രാൻസഫറിലാണ് ലാലിഗ വിടുന്നത്. ഈ സീസൺ കഴിയുന്നതോടെ PSG-യുമായുള്ള കരാർ അവസാനിക്കുന്ന കയ്ലിയൻ എംബാപ്പെ റിയൽ മാഡ്രിഡിലെത്താൻ സാധ്യത ഏറെ കൽപ്പിക്കപ്പെടുന്നു.

Messi and Ronaldo [he Ringer]

അൻസു ഫാത്തി എംബാപ്പെയെക്കാൾ “ഒപ്പമോ അല്ലെങ്കിൽ മികച്ചതോ” ആണെന്നും സ്പെയിനിൽ കയ്ലിയൻ എംബാപ്പെക്ക് അൻസു ഫാത്തി ഉയർന്ന വെല്ലുവിളി നൽകുമെന്നും ലാലിഗ പ്രസിഡന്റ്‌ ആയ ഹാവിയർ ടെബാസ് വിശ്വസിക്കുന്നുണ്ട്.

“സ്‌പെയിനിന് പുറത്ത് ഉള്ളതിന് വളരെയധികം മൂല്യം നൽകാൻ ഞങ്ങൾ എപ്പോഴും ആഗ്രഹിക്കുന്നുണ്ട്. ഞങ്ങൾക്ക് അൻസു ഫാത്തിയുണ്ട്. നിർഭാഗ്യവശാൽ അദ്ദേഹത്തിന് നിരവധി പരിക്കുകൾ ഉണ്ടായിരുന്നു. എന്നാൽ, കാലക്രമേണ താൻ എംബാപ്പെക്ക് തുല്യനാണെന്ന് അല്ലെങ്കിൽ എംബാപ്പയേക്കാൾ മികച്ചവനാണെന്ന് അദ്ദേഹം തെളിയിക്കും.” – എന്നാണ് നേരത്തെ ടെബാസ് പറഞ്ഞത്.

എന്നാൽ, കയ്ലിയൻ എംബാപ്പെ പിഎസ്ജിയിലേക്ക് മാറിയതിന് ശേഷം 97 മത്സരങ്ങളിൽ നിന്ന് 77 ഗോളുകൾ നേടിയിട്ടുണ്ട്. അൻസു ഫാത്തി ബാഴ്‌സലോണയ്‌ക്കായി 51 മത്സരങ്ങൾ മാത്രം കളിച്ചു, 17 ഗോളുകൾ നേടിയിട്ടുണ്ട്.

റയൽ മാഡ്രിഡിലേക്ക് വരുന്നത് എംബാപ്പെയെ ലാ ലിഗയിലെ ഏറ്റവും മഹത്വമുള്ള കളിക്കാരനാക്കും, കൂടാതെ അദ്ദേഹത്തിന് റിയൽ മാഡ്രിഡ്‌ ജേഴ്സിയണിഞ്ഞു കൊണ്ട് ലോകത്തിലെ തന്നെ ഏറ്റവും മികച്ച താരാമായി മാറാനും അവസരമുണ്ട്.

എന്തായാലും, കയ്ലിയൻ എംബാപ്പെ, അൻസു ഫാത്തി എന്നിവർ മാത്രമല്ല, വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ ഗോസ്, പെഡ്രി തുടങ്ങി ലോകഫുട്ബോൾ അടക്കി ഭരിക്കാൻ പോന്ന സൂപ്പർ യുവതാരങ്ങൾ ഇപ്പോൾ ലാലിഗയിലുണ്ട്.

ഫിഫ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ മൂന്നു താരങ്ങൾ ഇവരാണ്…

CR7-ന്റെ പോർച്ചുഗലുമായി ഫുട്ബോൾ കളിക്കാൻ ആഗ്രഹമില്ലെന്ന് ഇറ്റലി പരിശീലകൻ…!!