in

OMGOMG LOVELOVE LOLLOL CryCry

മെസ്സിക്ക് അസുഖം ബാധിച്ചെന്ന് റിപ്പോർട്ട്‌, അടുത്ത മത്സരം കളിക്കുമോയെന്നത് സംശയത്തിൽ…

PSG ജേഴ്സിയിൽ കളിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ബാലൻ ഡി ഓർ പുരസ്‌കാരം നേടുന്ന ആദ്യ താരമാണ് ലിയോ മെസ്സി, അതിനാൽ തന്നെ ഗംഭീര ഒരുക്കങ്ങളായിരിക്കും PSG ലിയോ മെസ്സിക്ക് വേണ്ടി ഒരുക്കുന്നത്

Lionel Messi for PSG in UCL [Twiter]

അർജന്റീന നായകനായ ലിയോ മെസ്സിക്ക് ഉദരസംബന്ധമായ അസുഖം ബാധിച്ചതായി റിപ്പോർട്ട്. ഗ്യാസ്ട്രോഎൻറൈറ്റിസ് അസുഖം ബാധിച്ച ലിയോ മെസ്സി, ബുധനാഴ്ച നീസിനെതിരായ പാരീസ് സെന്റ് ജെർമെയ്‌നിന്റെ ലീഗ് വൺ പോരാട്ടത്തിൽ കളിക്കുമോയെന്ന കാര്യം സംശയത്തിലാണ്.

കഴിഞ്ഞ ദിവസം ഫ്രാൻസ് ഫുട്ബോൾ സമ്മാനിച്ച 2021-ലെ മികച്ച താരത്തിനുള്ള ബാലൻ ഡി ഓർ പുരസ്‌കാരം ലിയോ മെസ്സി നേടിയിരുന്നു. ബാലൻ ഡി ഓർ പുരസ്‌കാരം നേടിയ രാത്രിയിൽ ലിയോ മെസ്സിക്ക് ഗ്യാസ്ട്രോഎൻറൈറ്റിസ് അസുഖം പിടിപെട്ടു, ഇത് PSG-യുടെ വരാനിരിക്കുന്ന നീസിനെതിരായ ഫ്രഞ്ച് ലീഗ് മത്സരത്തിൽ ലിയോ മെസ്സി കളിക്കുമോ എന്ന കാര്യം സംശയത്തിലാക്കി.

Lionel Messi for PSG in UCL [Twiter]

നീസിനെതിരായ PSG യുടെ മത്സരത്തിൽ ലിയോ മെസ്സി കളിക്കുമോ അതോ കളിക്കില്ലേയെന്നൊന്നും ഇതുവരെ ഒഫീഷ്യൽ ആയി സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, കഴിഞ്ഞ മത്സരത്തിൽ പരിക്ക് പറ്റിയ PSG യുടെ ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയർ ഒന്നര മാസത്തോളം കളത്തിന് പുറത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിച്ചത്.

കഴിഞ്ഞ സമ്മർ ട്രാൻസ്ഫറിൽ ബാഴ്‌സലോണയിൽ നിന്ന് PSG ക്ലബ്ബിലേക്ക് ഫ്രീ ട്രാൻസഫറിലൂടെയെത്തിയ ലിയോ മെസ്സി തന്റെ അവസാന ഫ്രഞ്ച് ലീഗ് മത്സരത്തിൽ PSG ക്ക് വേണ്ടി ഹാട്രിക് അസിസ്റ്റുകൾ നേടിയിരുന്നു. എങ്കിലും PSG ജേഴ്സിയിൽ തന്റെ മികച്ച ഫോമിലുക്കയുരാൻ ലിയോ മെസ്സിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.

PSG യുടെ ഹോം സ്റ്റേഡിയമായ പാർക് ഡെസ് പ്രിൻസസിൽ വെച്ച് നടക്കുന്ന നീസിനെതിരായ മത്സരദിവസം ലിയോ മെസ്സി തന്റെ ഏഴാമത്തെ ബാലൻ ഡി ഓർ പ്രദർശിപ്പിച്ചേക്കും. PSG ജേഴ്സിയിൽ കളിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ബാലൻ ഡി ഓർ പുരസ്‌കാരം നേടുന്ന ആദ്യ താരമാണ് ലിയോ മെസ്സി, അതിനാൽ തന്നെ ഗംഭീര ഒരുക്കങ്ങളായിരിക്കും PSG ലിയോ മെസ്സിക്ക് വേണ്ടി ഒരുക്കുന്നത്.

റാമോസിനെ കളിപ്പിക്കാത്തതിനു കാരണം പരിക്കല്ല; പരിശീലകന്റെ വെളിപ്പെടുത്തലിൽ നടുക്കം വിട്ടുമാറാതെ ആരാധകർ…

ആദ്യമത്സരം 5-0 ത്തിന് തൂക്കി അടിച്ചു കേരളം സന്തോഷ് ട്രോഫിക്ക് കിടിലൻ തുടക്കം കുറിച്ചു…