in

LOVELOVE CryCry LOLLOL OMGOMG

ഹാലൻഡിനെ ടീമിലെത്തിക്കാൻ പുതിയ തന്ത്രമൊരുക്കി യുണൈറ്റഡ്, റാൾഫ് റാങ്നിക്കിന് €10m യൂറോ നൽകുമെന്ന് റിപ്പോർട്ട്‌

കഴിഞ്ഞ സമ്മർ ട്രാൻസഫറിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ, റാഫേൽ വരാനെ, ജേഡൺ സാഞ്ചോ തുടങ്ങിയ സൂപ്പർ താരങ്ങളെ ട്രാൻസ്ഫർ മാർക്കറ്റിൽ വമ്പൻ തുക മുടക്കി സ്വന്തമാക്കിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ് യുവ സൂപ്പർ താരമായ എർലിംഗ് ഹാലൻഡിനെ ടീമിലെത്തിക്കുമോ എന്ന് കണ്ടറിയണം.

united makes tricks to bring halland

ബൊറൂസിയ ഡോർട്ട്മുണ്ട് സ്‌ട്രൈക്കർ എർലിംഗ് ഹാലൻഡിനെ ക്ലബിൽ ചേരാൻ ബോധ്യപ്പെടുത്തിയാൽ, മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള റാൽഫ് റാങ്‌നിക്കിന്റെ കരാറിൽ 10 മില്യൺ യൂറോ (8.5 മില്യൺ പൗണ്ട്) ബോണസ് അടങ്ങുമെന്ന് റിപ്പോർട്ട്‌.

ഇടക്കാല പരിശീലകനായ റാൾഫ് റാങ്നിക്കിന് ഹാലൻഡിന്റെ പിതാവ് ആൽഫ്-ഇംഗുമായി നല്ല ബന്ധമുണ്ട്, കൂടാതെ 2019 ൽ റെഡ് ബുള്ളിന്റെ ഗ്ലോബൽ സ്‌പോർട്‌സ് ഡയറക്ടറായിരിക്കെ എർലിംഗ് ഹാലൻഡിനെ മാൽമോയിൽ നിന്ന് സാൽസ്‌ബർഗിലേക്ക് കൊണ്ടുപോയ ഇടപാടിൽ റാൾഫ് റാങ്നിക്ക് പ്രധാന പങ്കുവഹിച്ചിരുന്നു.

united makes tricks to bring halland

ഹാലൻഡിനെ ടീമിലെത്തിക്കാൻ ഒരുങ്ങുന്നതിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇടക്കാല പരിശീലകനായ റാൾഫ് റാംഗ്‌നിക്കിന്റെ സാന്നിധ്യം ക്ലബ്ബിന് ഒരു മുൻ‌തൂക്കം നൽകുമെന്ന് യുണൈറ്റഡ് പ്രതീക്ഷിക്കുന്നുണ്ട്. കൂടാതെ ഈയൊരു ട്രാൻസ്ഫറിൽ റാൾഫ് റാങ്നിക്ക് പ്രധാന പങ്കുവഹിച്ചാൽ അദ്ദേഹത്തിന്റെ കരാറിൽ ബോണസ് തുക ലഭിച്ചേക്കുമെന്നും റിപ്പോർട്ട്‌ ഉണ്ട്.

എങ്കിലും റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ സിറ്റി തുടങ്ങി യൂറോപ്പിലെ പല വമ്പൻ ക്ലബ്ബുകളും എർലിംഗ് ഹാലൻഡിന് വേണ്ടി രംഗത്തുണ്ട് എന്നതിനാൽ, എർലിംഗ് ഹാലൻഡ് എന്ന 22-കാരന് വേണ്ടി യൂറോപ്യൻ ക്ലബ്ബുകളുടെ മികച്ച ഒരു പോരാട്ടം നടക്കുമെന്നത് ഉറപ്പ് തന്നെയാണ്. ലോകഫുട്ബോളിലെ മിന്നുന്ന പ്രകടനമാണ് നിലവിലെ UCL ടോപ് സ്കോററായ ഹാലൻഡ് കാഴ്ച വെക്കുന്നത്.

കഴിഞ്ഞ സമ്മർ ട്രാൻസഫറിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ, റാഫേൽ വരാനെ, ജേഡൺ സാഞ്ചോ തുടങ്ങിയ സൂപ്പർ താരങ്ങളെ ട്രാൻസ്ഫർ മാർക്കറ്റിൽ വമ്പൻ തുക മുടക്കി സ്വന്തമാക്കിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ് യുവ സൂപ്പർ താരമായ എർലിംഗ് ഹാലൻഡിനെ ടീമിലെത്തിക്കുമോ എന്ന് കണ്ടറിയണം.

നിലവിൽ 2024 വരെ ബോറുസിയ ഡോർട്ട്മുണ്ടുമായി കരാറുള്ള എർലിംഗ് ഹാലൻഡിന് ഏകദേശം £63 മില്യന്റെ റിലീസ് ക്ലോസ് ഉണ്ട്. ഈ വരുന്ന 2022 സമ്മർ ട്രാൻസ്ഫറിൽ തന്നെ എർലിംഗ് ഹാലൻഡ് ക്ലബ്ബ്‌ വിടാൻ സാധ്യത ഏറെയാണ്. റയൽ മാഡ്രിഡ്‌, മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി തുടങ്ങി യൂറോപ്പിലെ പല വമ്പൻ ക്ലബ്ബുകളിൽ ആര് ഹാലൻഡിനെ സ്വന്തമാക്കുമെന്നത് കാത്തിരുന്നു കാണാം.

എത്രയായിട്ടും അങ്ങട് മെനയാവുന്നില്ലല്ലോ സജി!!; ബ്ലാസ്റ്റേഴ്‌സ് താരത്തിന്റെ പ്രകടനത്തിൽ അതൃപ്തിയറിയിച്ച് ആരാധകർ

ഏൽപ്പിച്ച പണി വെടിപ്പായി ചെയ്ത് കാരിക്ക്, യുണൈറ്റഡ് വീണ്ടും വിജയ വഴിയിൽ, റോണോക്ക് ഡബിൾ…