in

LOVELOVE LOLLOL OMGOMG AngryAngry CryCry

ഏഴ് ബാലൻ ഡി ഓർ നേടുന്നത് ഭ്രാന്ത്, ലോകത്തിലെ ഏറ്റവും മികച്ച താരം മെസ്സിയാണെന്ന് സൂപ്പർ താരം..

“ഏഴ് ബാലൺ ഡി ഓർ നേടുന്നത് ഭ്രാന്തായ കാര്യമാണ്. ലിയോ മെസ്സി തന്റെ കരിയറിന്റെ പകുതി വർഷങ്ങളിലുള്ള ബാലൺ ഡി ഓർ പുരസ്‌കാരങ്ങൾ സ്വന്തമാക്കി. ഇത് ലോകത്തിലെ ഏറ്റവും മികച്ച താരത്തിന് നൽകുന്ന ഒരു അവാർഡ് ആണെങ്കിൽ, അവർ അത് മെസ്സിക്ക് തന്നെയാണ് നൽകേണ്ടത്.”

messi is the best as he got 7 ballon dor

സൂപ്പർ താരമായ ലയണൽ മെസ്സിക്കൊപ്പം കളിക്കാൻ വേണ്ടി താൻ ബാഴ്സയിലെത്തുന്നതിന് വളരെ അടുത്തായിരുന്നുവെന്ന് വെളിപ്പെടുത്തിരിക്കുകയാണ് PSG യുടെ അർജന്റീന താരമായ ഏയ്ഞ്ചൽ ഡി മരിയ. താൻ ബാഴ്സയിലെത്തിയിരുന്നുവെങ്കിൽ അത് മെസ്സിയോടൊപ്പം കളിക്കാൻ വേണ്ടി മാത്രമായിരിക്കുമെന്നും ഡി മരിയ പറയുന്നുണ്ട്.

“ഞാൻ ബാഴ്‌സലോണയിലേക്ക് പോകുന്നതിന് വളരെ അടുത്തായിരുന്നു, ഞാൻ ബാഴ്സയിലേക്ക് പോയിരുന്നെങ്കിൽ അത് മെസ്സിയോടൊപ്പം കളിക്കാൻ വേണ്ടി മാത്രമായിരിക്കും. ലിയോ മെസ്സി ബാഴ്സ വിട്ട് PSG യിലെത്തിയപ്പോൾ ഞാൻ സന്തോഷവാനായിരുന്നു, അത് എന്നെ സംബന്ധിച്ച് ഏറ്റവും നല്ല കാര്യമാണ്, മെസ്സിയോടൊപ്പം കളിക്കുക എന്നത് ഞാൻ കണ്ട ഒരു സ്വപ്നമാണ്, അതൊരു പ്രത്യേകത തന്നെയാണ്.” – ഡി മരിയ പറഞ്ഞു.

messi is the best as he got 7 ballon dor

ഏഴ് ബാലൻ ഡി ഓർ പുരസ്‌കാരം നേടുന്നത് ഭ്രാന്താണെന്നും, മെസ്സി ലോകത്തിലെ ഏറ്റവും മികച്ച താരമായതുകൊണ്ടാണ് അദ്ദേഹം ബാലൻ ഡി ഓർ നേടുന്നതുമെന്നാണ് ഡി മരിയ മെസ്സിയെ പറ്റി പറയുന്നത്.

“ഏഴ് ബാലൺ ഡി ഓർ നേടുന്നത് ഭ്രാന്തായ കാര്യമാണ്. ലിയോ മെസ്സി തന്റെ കരിയറിന്റെ പകുതി വർഷങ്ങളിലുള്ള ബാലൺ ഡി ഓർ പുരസ്‌കാരങ്ങൾ സ്വന്തമാക്കി. ഇത് ലോകത്തിലെ ഏറ്റവും മികച്ച താരത്തിന് നൽകുന്ന ഒരു അവാർഡ് ആണെങ്കിൽ, അവർ അത് മെസ്സിക്ക് തന്നെയാണ് നൽകേണ്ടത്.”

“ഇത് സ്വാഭാവികമാണ്, എല്ലാം സ്വാഭാവികമായി മെസ്സിയിലേക്ക് തന്നെയാണ് വരുന്നത്, മെസ്സി ബാലൺ ഡി ഓർ നേടി, കാരണം മെസ്സി ലോകത്തിലെ ഏറ്റവും മികച്ച താരമാണ്.” – ലിയോ മെസ്സിയെ വാനോളം പ്രശംസിച്ചു ഡി മരിയ പറയുന്ന വാക്കുകളാണിത്.

ഇന്ത്യൻ T20 ക്രിക്കറ്റിന്റെ യുവരാജാവ്…

ബ്ലാസ്റ്റേഴ്സ് ഇപ്പോൾ നേരിടുന്ന തിരിച്ചടികൾക്ക് പിന്നിൽ ഒരേയൊരു കാരണം മാത്രം…