in

LOVELOVE OMGOMG AngryAngry

ബംഗാളികൾ പോലും പണിയെടുക്കില്ലല്ലോ ലൂണ മോനെ നിന്നെപ്പോലെ, വർക്ക് റേറ്റ് സിംഹം…

ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ ആദ്യ വിദേശ സൈനിങ് ആണ് അവരുടെ ഏറ്റവും മികച്ച സൈനിങ് എന്ന് ഓരോ ദിവസവും അദ്ദേഹം തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ഈ നില തുടർന്നാൽ ഇന്ത്യൻ സൂപ്പർ ലീഗ് 2021-22 എഡിഷനിലെ ഏറ്റവും മികച്ച താരം ബ്ലാസ്റ്റേഴ്സിന്റെ ഈ മുൻനിരക്കാരൻ ആയിരിക്കും, ആരാധകരുടെ പിന്തുണ അദ്ദേഹത്തിന് ആവോളം ഉണ്ട്

Luna heat map aka work rate

കേവലം നാലു കളികൾ പിന്നിട്ടപ്പോൾ തന്നെ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ ഈ സീസണിലെ ഏറ്റവും മികച്ച സൈനിങ് ആയി അഡ്രിയൻ ലൂണ എന്ന ഒരു താരത്തിനെ പ്രഖ്യാപിക്കുവാൻ കഴിയും. കാരണം ഈ സീസണിൽ കളിച്ച കളികളിൽ എല്ലാം തന്നെ കഴിവിന്റെ പരമാവധി പുറത്തെടുത്ത ഒരേയൊരു കേരള ബ്ലാസ്റ്റേഴ്സ് എഫ് സി താരം ലൂണ മാത്രമാണ്.


ലൂണയെക്കുറിച്ചു കൂടുതൽ വായിക്കൂ…

ഇന്നലത്തെ മത്സരത്തിലും വളരെ മനോഹരമായി അദ്ദേഹം കളിച്ചു. അതിനുള്ള പ്രതിഫലമായി കളിയിലെ കേമൻ പുരസ്കാരം അദ്ദേഹത്തിനു ലഭിച്ചു. ഒഡീഷ എഫ് സി യുടെ വലയിൽ ബ്ലാസ്റ്റേഴ്സ് അടച്ച് രണ്ട് ഗോളുകളുടെ ബുദ്ധികേന്ദ്രം ഈ ലാറ്റിനമേരിക്കൻ താരമാണ്. കളിക്കളത്തിൽ അദ്ദേഹത്തിൻറെ വർക്ക് റേറ്റ് അപാരമാണ് പ്രതിരോധത്തിലും മുന്നേറ്റത്തിലും നിറഞ്ഞു കളിക്കുന്ന അദ്ദേഹത്തിന് ഇപ്പോൾ കഴിയുന്നുണ്ട്.

Luna heat map aka work rate

മുന്നേറ്റനിര താരമായ അദ്ദേഹം ഗോൾ അടിക്കാനും അടിപ്പിക്കാൻ ശ്രമിക്കുന്നു അതിനുപുറമേ വീണുകിട്ടുന്ന അവസരങ്ങളിൽ പ്രതിരോധ ചുമതലകൂടി അദ്ദേഹം ഏറ്റെടുത്ത് ചെയ്യുന്നത് എത്രമേൽ കമ്മിറ്റ്മെൻറ് ടീമിനോട് അദ്ദേഹം കാണിക്കുന്നു എന്നതിന് തെളിവാണ്.

അദ്ദേഹത്തിൻറെ അധ്വാനശേഷിയെ പറ്റി സംസാരിക്കുമ്പോൾ കൂടുതൽ ഒന്നും നോക്കേണ്ട കാര്യമില്ല, ഓരോ അവസരങ്ങൾ കഴിയുമ്പോഴും അദ്ദേഹത്തിൻറെ ഹീറ്റ് മാപ്പ് നോക്കിയാൽ മാത്രം മതി. എത്രമാത്രം അദ്ദേഹം കളിക്കളത്തിൽ തൻറെ ടീമിനുവേണ്ടി മുഴുകിയിരുന്നു എന്നത് അത് തെളിയിക്കും, അതിൻറെ ഒരു ചിത്രം ആണ് മുകളിൽ കൊടുത്തിരിക്കുന്നത്.

ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ ആദ്യ വിദേശ സൈനിങ് ആണ് അവരുടെ ഏറ്റവും മികച്ച സൈനിങ് എന്ന് ഓരോ ദിവസവും അദ്ദേഹം തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ഈ നില തുടർന്നാൽ ഇന്ത്യൻ സൂപ്പർ ലീഗ് 2021-22 എഡിഷനിലെ ഏറ്റവും മികച്ച താരം ബ്ലാസ്റ്റേഴ്സിന്റെ ഈ മുൻനിരക്കാരൻ ആയിരിക്കും, ആരാധകരുടെ പിന്തുണ അദ്ദേഹത്തിന് ആവോളം ഉണ്ട്

മെസ്സിയുടെ 30 മില്യണിന്റെ സ്വപ്നസൗധം പൊളിച്ചു മാറ്റുവാൻ കാരണമിതാണ്…

PSG പരിശീലകനെതിരെ മെസ്സി ഉൾപ്പെടെയുള്ള സൂപ്പർ താരങ്ങൾ രംഗത്ത്…