in

LOLLOL

ക്രിസ്റ്റ്യാനോ-മെസ്സി-നെയ്മർ-എംബാപ്പെ എന്നിവരില്ലാത്ത ഫ്രഞ്ച് മാധ്യമത്തിന്റെ സൂപ്പർ ഇലവൻ ആരാധകരെ ഞെട്ടിച്ചു…

ഫ്രഞ്ച് ഫുട്ബോൾ മാഗസിൻ സമ്മാനിക്കുന്ന 2021 വർഷത്തെ ബാലൻ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കിയ അർജന്റീന നായകൻ ലയണൽ മെസ്സിയും, 2021ൽ ലോകോത്തര റെക്കോർഡുകൾ തകർത്തെറിഞ്ഞു കണ്ണഞ്ചിപ്പിക്കുന്ന പ്രകടനം കാഴ്ച വെച്ച പോർച്ചുഗീസ് നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ, ഫ്രഞ്ച് വമ്പൻമാരായ പിസ്ജിയുടെ സൂപ്പർ താരങ്ങളായ നെയ്മർ, എംബാപ്പെ എന്നിവർ ലെ’എക്യുപേ ഇലവനിൽ ഉൾപ്പെടാത്തത് ആരാധകർക്ക് വലിയ നിരാശ സമ്മാനിച്ചു.

ലോകഫുട്ബോളിലെ സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി, നെയ്മർ ജൂനിയർ, കയ്ലിയൻ എംബാപ്പെ തുടങ്ങിയവരില്ലാതെ പ്രശസ്ത ഫ്രഞ്ച് മാധ്യമമായ ലെ’എക്യുപേയുടെ 2021-ലെ ഇലവൻ. 2021 വർഷത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ച താരങ്ങളെയാണ് ഫ്രഞ്ച് മാധ്യമം ഈയൊരു ഇലവനിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ഫ്രഞ്ച് ഫുട്ബോൾ മാഗസിൻ സമ്മാനിക്കുന്ന 2021 വർഷത്തെ ബാലൻ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കിയ അർജന്റീന നായകൻ ലയണൽ മെസ്സിയും, 2021ൽ ലോകോത്തര റെക്കോർഡുകൾ തകർത്തെറിഞ്ഞു കണ്ണഞ്ചിപ്പിക്കുന്ന പ്രകടനം കാഴ്ച വെച്ച പോർച്ചുഗീസ് നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ, ഫ്രഞ്ച് വമ്പൻമാരായ പിസ്ജിയുടെ സൂപ്പർ താരങ്ങളായ നെയ്മർ, എംബാപ്പെ എന്നിവർ ലെ’എക്യുപേ ഇലവനിൽ ഉൾപ്പെടാത്തത് ആരാധകർക്ക് വലിയ നിരാശ സമ്മാനിച്ചു.

അതേസമയം, ആരാധക ഹൃദയം കവർന്നെടുത്ത് 2021 വർഷം തന്റേത് മാത്രമാക്കി മാറ്റിയ ബയേൺ മ്യൂണികിന്റെ ഗോളടി യന്ത്രം റോബർട്ട്‌ ലെവന്റോസ്കി, തന്റെ രാജ്യത്തിനും ക്ലബ്ബിന് വേണ്ടിയും പുറത്തെടുത്ത സൂപ്പർ പ്രകടനം കൊണ്ട് റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് സൂപ്പർ താരം കരീം ബെൻസെമയും ലെ’എക്യുപേയുടെ ഇലവനിലെ മുന്നേറ്റ നിരയിലെ താരങ്ങളായി മാറി.

കൂടാതെ ഇടത്-വലത് പാർശ്വങ്ങളിൽ ലിവർപൂളിന്റെ മജിഷ്യൻ മുഹമ്മദ്‌ സലാ, മാഞ്ചസ്റ്റർ സിറ്റിയുടെ പടകുതിര കെവിൻ ഡി ബ്രൂയ്ൻ എന്നിവരാണ് അണിനിരക്കുന്നത്. സെൻട്രൽ മിഡ്‌ഫീൽഡിൽ ചെൽസിയുടെ ഇരട്ട എഞ്ചിനുകളായ കാന്റെ-ജോർജിഞ്ഞോ സഖ്യമാണ് ഇലവനിൽ സ്ഥാനം നേടിയെടുത്തത്.

ഡിഫെൻസിൽ മാഞ്ചസ്റ്റർ സിറ്റിയുടെ റുബൻ ഡയസ്, പിസ്ജിയുടെ മാർക്വീഞ്ഞോസ്, ലിവർപൂളിന്റെ അർനോൾഡ്, എസി മിലാന്റെ തിയോ ഹെർണാണ്ടസ് എന്നിവർ ഇടം നേടിയപ്പോൾ, ഗോൾകീപ്പറായി തിരഞ്ഞെടുക്കപ്പെട്ടത് ചെൽസിയുടെ സെനഗൽ താരമായ എഡ്വാർഡ് മെൻഡിയാണ്.

ഫ്രഞ്ച് മാധ്യമമായ ലെ’എക്യുപേയുടെ 2021-ലെ ബെസ്റ്റ് ഇലവൻ ഇങ്ങനെയാണ്…

GK : എഡ്വാർഡ് മെൻഡി (ചെൽസി)

LB : തിയോ ഹെർണാണ്ടസ് (എസി മിലാൻ)

CB : റൂബൻ ഡയസ് (മാഞ്ചസ്റ്റർ സിറ്റി)

CB : മാർക്വിനോസ് (പിഎസ്ജി)

RB : ട്രെന്റ്-അലക്‌സാണ്ടർ അർനോൾഡ് (ലിവർപൂൾ)

CM : എൻഗോളോ കാന്റെ (ചെൽസി)

CM : ജോർജിഞ്ഞോ (ചെൽസി)

LW : കെവിൻ ഡി ബ്രൂയ്ൻ (മാഞ്ചസ്റ്റർ സിറ്റി)

RW : മുഹമ്മദ് സലാ (ലിവർപൂൾ)

CF : റോബർട്ട് ലെവൻന്റോസ്കി (ബയേൺ മ്യൂണിക്ക്)

CF : കരിം ബെൻസെമ (റിയൽ മാഡ്രിഡ്)

“നെയ്മറിനെ പുകച്ചു കളയും” പരസ്യമായി വെല്ലുവിളിച്ച് പ്രശസ്ത UFC താരം മക്ഗ്രിഗോർ…

മാറ്റി വെച്ച ചെകുത്താന്മാരുടെ പ്രീമിയർ ലീഗ് മൽസരങ്ങളുട പുതുക്കിയ തീയതി പ്രഖ്യാപിച്ചു…