ജനുവരിയിലെ ഏറ്റവും മികച്ച പ്രീമിയർ ലീഗ് താരത്തിനുള്ള പുരസ്കാരത്തിന് മാഞ്ചേസ്റ്റർ യുണൈറ്റഡ് ഗോൾ കീപ്പർ ഡേവിഡ് ഡി ഗിയ അർഹനായി.തന്റെ പ്രീമിയർ ലീഗ് കരിയറിൽ ആദ്യമായിയാണ് ഡേവിഡ് ഡി ഗിയ ഈ പുരസ്കാരത്തിന് അർഹനാകുന്നത്.
ജനുവരിയിലെ നാലു ലീഗ് മൽസരങ്ങളിൽ നിന്ന് 22 സേവുകളാണ് അദ്ദേഹം സ്വന്തമാക്കിയത്.ബ്രെന്റ്ഫോഡിനെ എതിരെയും വെസ്റ്റ് ഹാമിന് എതിരെയും നടന്ന മൽസരങ്ങളിൽ ഗോൾ ബാറിൻ മുന്നിൽ ഡി ഗിയ കാഴ്ച വെച്ച അവിസ്മരണീയ പ്രകടനമാണ് യുണൈറ്റഡിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചത്.
2016 ന്ന് ശേഷം ഇതു ആദ്യമായിയാണ് ഒരു ഗോൾ കീപ്പർ ഈ പുരസ്കാരത്തിന് അർഹനായത്.പ്രീമിയർ ലീഗിൽ ഇതു വരെ 10 ഗോൾ കീപ്പർമാർ മാത്രമേ ഈ പുരസ്കാരം നേടിയിട്ടൊള്ളു.
പുരസ്കാരത്തിൽ താൻ സന്തോഷവാനാണെന്നും വ്യക്തിഗത നേട്ടങ്ങളെക്കാൾ ടീം കിരീടം നേടുന്നതിലാണ് പ്രധാന്യം എന്നും ഡി ഗിയ പ്രതികരിച്ചു.ഈ മാസത്തിലെ ഏറ്റവും മികച്ച മാനേജർക്കുള്ള പുരസ്കാരം വോൾവസ് പരിശീലകൻ ബ്രൂണോ ലാഗെയും സ്വന്തമാക്കി.