in , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

സിഎസ്കെയുടെ പ്ലാനിൽ സഞ്ജു സാംസണും; സുപ്രധാന വെളിപ്പെടുത്തൽ

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ നായകനും മലയാളി താരവുമായ സഞ്ജു സാംസണെ പറ്റിയുള്ള ചില ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് ക്രിക്കറ്റ് നിരീക്ഷകനായ പ്രസന്ന അഘോരം. സഞ്ജുവിനെ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്സ് നോട്ടമിട്ടിരിക്കുന്നു എന്ന സുപ്രധാനമായ വെളിപ്പെടുത്തലാണ് അദ്ദേഹം നടത്തിയിരിക്കുന്നത്.

നിലവിൽ രാജസ്ഥാൻ റോയൽസ് താരവും സഞ്ജുവിന്റെ വിശ്വസ്തനുമായ രവിചന്ദ്ര അശ്വിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് പ്രസന്ന അഘോരം. മഹേന്ദ്ര സിംഗ് ധോണിക്ക് ശേഷം ചെന്നൈ ഒരു വിക്കറ്റ് കീപ്പർ ബാറ്ററെ തേടുന്നുവെന്നും ചെന്നൈയുടെ ലക്ഷ്യം സഞ്ജു സാംസൺ എന്നുമാണ് പ്രസന്ന അഘോരം വ്യക്തമാക്കുന്നത്.

അടുത്ത സീസണിൽ കളിക്കുമോ എന്ന കാര്യത്തിൽ ധോണി തന്റെ നിലപാട് പൂർണമായും വ്യക്തമാക്കിയിട്ടില്ല. ശരീരം അനുവദിക്കുകയാണെങ്കിൽ അടുത്ത സീസണിൽ ഉണ്ടാകുമെന്നും അടുത്ത സീസണിനെ പറ്റി ചിന്തിക്കാൻ ഇനിയും സമയമുണ്ട് എന്നാണ് ധോണി വ്യക്തമാക്കിയത്. അതിനാൽ അടുത്ത സീസണിൽ ധോണി ചെന്നൈയ്ക്കൊപ്പം ഉണ്ടാകുമോ എന്നുള്ളത് ഒരു ചോദ്യചിഹ്നമാണ്.

കൂടാതെ ചെന്നൈയുടെ വിശ്വസ്തനായ ബാറ്റർ അമ്പാട്ടി റായിഡു വിരമിക്കുകയും ചെയ്തു. ഈ രണ്ടു പൊസിഷനുകളിലേക്ക് ആണ് ചെന്നൈ പുതിയൊരു താരത്തെ തേടുന്നത്. സഞ്ജു സാംസൺ ടീമിലെത്തിക്കാനായാൽ ഈ രണ്ടു പ്രശ്നങ്ങൾക്കും പരിഹാരം കാണാനാകുമെന്ന് ചെന്നൈ വിശ്വസിക്കുന്നു.

കൂടാതെ ധോണിക്ക് ശേഷമുള്ള നായകനായും ചെന്നൈ സഞ്ജുവിനെ നോട്ടമിടുന്നുണ്ട്. ചെന്നൈയ്ക്ക് താരത്തിൽ താല്പര്യമുണ്ടെങ്കിലും താരം രാജസ്ഥാൻ വിടുമോ എന്ന കാര്യം തനിക്കറിയില്ലെന്നും പ്രസന്ന അഘോരം പറയുന്നു.

വരുന്നത് ഡോണി റൊമേറോ മാത്രമല്ല, ലാലിഗ 2ലേക്കും ബ്ലാസ്റ്റേഴ്സിന്റെ ഓഫർ ലെറ്റർ അയച്ചു

ഐഎസ്എലിനെ വിറപ്പിക്കുന്ന സൈനിങ് ലോഡിങ്?ഇനി വേറെ ലെവൽ കളികൾ?