നിലവിൽ ഐ ലീഗ് ക്ലബ് മൊഹമ്മദൻസ് സ്പോർട്ടിങ്ങിന് വേണ്ടിയാണ് 23 കാരനായ ബികാഷ് സിങ് കളിക്കുന്നതെങ്കിലും താരം നിലവിൽ ബ്ലാസ്റ്റേഴ്സിന്റെ താരമാണ്. കാരണം കേരളാ ബ്ലാസ്റ്റേഴ്സിൽ നിന്നും ലോൺ അടിസ്ഥാനത്തിലാണ് താരം മൊഹമ്മദ്നസിന് വേണ്ടി കളിക്കുന്നത്.
മൊഹമ്മദൻസിന് വേണ്ടി കളിക്കുന്ന താരം ക്ലബ്ബിന്റെ അവസാന മത്സരത്തിൽ നേടിയ ബുള്ളറ്റ് വേഗതയുള്ള ഗോളാണ് ബ്ലാസ്റ്റേഴ്സ് ആരാധകർക്കിടയിൽ വൈറലാവുന്നത്. ഐ ലീഗിൽ നാംധാരി എഫ്സിയുമായുള്ള മത്സരത്തിലാണ് ബികാശിന്റെ കിടിലൻ ഗോൾ.
മത്സരത്തിന്റെ 67 ആം മിനുട്ടിലാണ് ബികാഷ് സുന്ദരമായ ഒരു ഗോൾ നേടിയത്. മത്സരത്തിൽ മൊഹമ്മദന്സിന്റെ രണ്ടാം ഗോളായിരുന്നു ഇത്.
മത്സരത്തിൽ ഒന്നിനെതിരെ 3 ഗോളുകൾക്ക് മൊഹമ്മദൻസ് വിജയിക്കുകയും ചെയ്തു. വിജയത്തോടെ പോയിന്റ് പട്ടികയില്ല് ഒന്നാം സ്ഥാനത്ത് അജയ്യനായി തുടരുകയാണ് മൊഹമ്മദൻസ്,
നിലവിൽ 18 മത്സരങ്ങളിൽ നിന്നും 41 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് മൊഹമ്മദൻസ്. 18 മത്സരങ്ങളിൽ നിന്നും 36 പോയിന്റുള്ള ശ്രീനിധി ഡെക്കാനാണ് ഐ ലീഗിലെ രണ്ടാം സ്ഥാനക്കാർ. ഇത്തവണയും ഐ ലീഗ് വിജയികൾക്ക് ഐഎസ്എല്ലിലേക്ക് പ്രൊമോഷനുണ്ട്.