in , , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

4 വർഷത്തെ കാത്തിരിപ്പ്; ഒടുവിൽ ആരാധകരുടെ പ്രിയ താരം ബ്ലാസ്റ്റേഴ്സിലെത്തുന്നു ?

ലെസ്‌കോ പോകുന്ന വിടവിലേക്ക് ബ്ലാസ്റ്റേഴ്‌സ് മറ്റൊരു താരത്തെ എത്തിക്കും. കാരണം ഇവാന്റെ കീഴിലുള്ള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിൽ രണ്ട് വിദേശ പ്രതിരോധ താരങ്ങൾ ഉണ്ടാവാറുണ്ട്. അതിനാൽ ലെസ്‌കോ ബ്ലാസ്റ്റേഴ്‌സ് വിടുന്നതോടെ മറ്റൊരു വിദേശ താരം ബ്ലാസ്റ്റേഴ്സിലെത്തും.

കേരളാ ബ്ലാസ്റ്റേഴ്സിന്റെ ക്രൊയേഷ്യൻ പ്രതിരോധതാരം മാർക്കോ ലെസ്‌കോവിച്ച് സീസൺ അവസാനം ക്ലബ് വിടുമെന്ന റിപോർട്ടുകൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി പുറത്ത് വന്നിരുന്നു. ഈ സീസണോടെ ലെസ്‌കോയുടെ ബ്ലാസ്റ്റേഴ്സിലെ കരാർ അവസാനിക്കും. താരവുമായി പുതിയ കരാറിൽ ഏർപ്പെടണ്ട എന്ന തീരുമാനത്തിലാണ് ക്ലബ്.

താരത്തിനെ അലട്ടുന്ന നിരന്തര പരിക്ക് തന്നെയാണ് താരത്തെ നിലനിർത്തേണ്ടതില്ല എന്ന തീരുമാനത്തിലേക്ക് ബ്ലാസ്‌റ്റേഴ്‌സിനെ എത്തിച്ചത്. ഈ സീസണിൽ ഇത് വരെ 7 മത്സരങ്ങൾ മാത്രമാണ് താരം കളിച്ചത്. ഈ സീസണിൽ മാത്രമല്ല, മുൻ സീസണുകളിലും താരത്തെ പല തവണ പരിക്ക് പിടികൂടിയിട്ടുണ്ട്. കൂടാതെ ലെസ്‌കോയ്ക്ക് പകരം മോണ്ടിനെഗ്രെനിയൻ പ്രതിരോധ താരം മീലൊസ് ഡ്രിങ്കിച്ചിനെ നിലനിർത്താനാണ് ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നത്.

ലെസ്‌കോ പോകുന്ന വിടവിലേക്ക് ബ്ലാസ്റ്റേഴ്‌സ് മറ്റൊരു താരത്തെ എത്തിക്കും. കാരണം ഇവാന്റെ കീഴിലുള്ള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിൽ രണ്ട് വിദേശ പ്രതിരോധ താരങ്ങൾ ഉണ്ടാവാറുണ്ട്. അതിനാൽ ലെസ്‌കോ ബ്ലാസ്റ്റേഴ്‌സ് വിടുന്നതോടെ മറ്റൊരു വിദേശ താരം ബ്ലാസ്റ്റേഴ്സിലെത്തും.

നിലവിൽ മുംബൈ സിറ്റി എഫ്സിയ്ക്ക് വേണ്ടി കളിക്കുന്ന സ്പാനിഷ് പ്രതിരോധ താരം ട്ടിരിയെയാണ് ബ്ലാസ്റ്റേഴ്‌സ് ലെസ്‌കോയുടെ പകരക്കാരനായി കൊണ്ട് വരാൻ ഉദ്ദേശിക്കുന്നത് എന്നാണ് അഭ്യൂഹങ്ങൾ. 2020 ൽ ട്ടിരിയെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കാൻ ശ്രമം നടത്തിയിരുന്നു. അന്ന് ആ ഡീൽ ഏകദേശം അവസാന ഘട്ടം വരെ എത്തിയതുമാണ്. എന്നാൽ അവസാന നിമിഷം ചില കാരണങ്ങളാൽ താരത്തിന് ബ്ലാസ്റ്റേഴ്സിൽ വരാൻ കഴിഞ്ഞില്ല.

അന്ന് ബ്ലാസ്റ്റേഴ്‌സ് താരത്തെ ലക്ഷ്യമിട്ടിരുന്നു എന്ന കാരണം തന്നെയാണ് ഇപ്പോൾ ട്ടിരിയുടെ ബ്ലാസ്റ്റേഴ്‌സ് റൂമറുകൾക്ക് ശക്തി പകരുന്നത്. കൂടാതെ നേരത്തെ നോട്ടമിട്ട പല താരങ്ങളെയും പിന്നീട് ടീമിലെത്തിക്കുന്ന രീതി ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ഡയറ്കടർ കരോലിസ് സ്കിങ്കിസിനുള്ളതും അഭ്യൂഹങ്ങൾക്ക് ശക്തി പകർന്നു.

എന്റമ്മോ ഇജ്ജാതി ഗോൾ; ബുള്ളറ്റ് വേഗതയിൽ ഗോൾ നേടി ബ്ലാസ്റ്റേഴ്‌സ് താരം; വീഡിയോ കാണാം

മുൻ ബ്ലാസ്റ്റേഴ്‌സ് താരം ഗാരി ഹൂപ്പർ കൊച്ചിയിലേക്ക് മടങ്ങിയെത്തുന്നു