in , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

മുൻ ബ്ലാസ്റ്റേഴ്‌സ് താരം ഗാരി ഹൂപ്പർ കൊച്ചിയിലേക്ക് മടങ്ങിയെത്തുന്നു

2020-21 സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സിനായി കളിച്ച താരമാണ് ഗാരി ഹൂപ്പർ. ആ സീസണിൽ ബ്ലാസ്റ്റേഴ്സിനായി 18 മത്സരങ്ങളിൽ നിന്നും 5 ഗോളുകൾ താരം നേടുകയും ചെയ്തിട്ടുണ്ട്. ആരാധകരിൽ പലർക്കും ഹൂപ്പർ നേടിയ കിടിലൻ ഗോളുകൾ ഇന്നും മനസിലുണ്ടാവും.

2020-21 സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സിനായി കളിച്ച താരമാണ് ഗാരി ഹൂപ്പർ. ആ സീസണിൽ ബ്ലാസ്റ്റേഴ്സിനായി 18 മത്സരങ്ങളിൽ നിന്നും 5 ഗോളുകൾ താരം നേടുകയും ചെയ്തിട്ടുണ്ട്. ആരാധകരിൽ പലർക്കും ഹൂപ്പർ നേടിയ കിടിലൻ ഗോളുകൾ ഇന്നും മനസിലുണ്ടാവും.

നിലവിൽ ഇംഗ്ലണ്ടിലെ നേഷൻ ലീഗ് ക്ലബ് ബാർനെറ്റിന് വേണ്ടിയാണ് ഈ 36 കാരൻ പന്ത് തട്ടുന്നത്. കരിയറിന്റെ അവസാന ഘട്ടത്തിലുള്ള താരം ഇപ്പോൾ ഫുട്ബോളുമായി ബന്ധപ്പെട്ട പുതിയ ആശയങ്ങളിലേക്ക് കടക്കുകയാണ്.

ഇപ്പോഴിതാ കൊച്ചിയിലേക്ക് ഒരു മടങ്ങി വരവ് നടത്തുകയാണ് താരം. കളിക്കാരനായല്ല, മറിച്ച് ഫുട്ബോൾ ഡെവലെപ്മെന്റ് ക്യാമ്പിന്റെ ഭാഗമായാണ് ഹൂപ്പർ കൊച്ചിയിൽ എത്തുന്നത്.

ആഗോള തലത്തിൽ ഫുട്ബാൾ പരിശീലനത്തിനും പ്ലയെർ ഡെവലപ്മെന്റിനും ഗ്രാസ് റൂട്ടിൽ സഹായം നൽകുന്ന ‘ദി പ്ലയെർ’ സംഘടനയൊരുക്കുന്ന ക്യാമ്പിന്റെ ഭാഗമാവാനാണ് താരം എത്തുന്നത്.

ഇതിനോടകം തന്നെ ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയിൽ ദി പ്ലയെർ അവരുടെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയിൽ സൗത്ത് ഇന്ത്യ കേന്ദ്രീകരിച്ച് കൊച്ചിയിൽ ക്യാമ്പ് നടത്താനാണ് സംഘടനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ അപ്ഡേറ്റ് ഹൂപ്പർ കഴിഞ്ഞ ദിവസം തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്ക് വെയ്ക്കുകയും ചെയ്തിട്ടുണ്ട്.

4 വർഷത്തെ കാത്തിരിപ്പ്; ഒടുവിൽ ആരാധകരുടെ പ്രിയ താരം ബ്ലാസ്റ്റേഴ്സിലെത്തുന്നു ?

ലെസ്‌കോവിച് മാത്രമല്ല, ദിമിയുൾപ്പടെ വിദേശതാരങ്ങൾ ബ്ലാസ്റ്റേഴ്‌സ് വിടാനുള്ള സാധ്യതകൾ ഇതാണ്..