സൂപ്പർ ലീഗ് സീസണിൽ അഡ്രിയാൻ ലൂണക്ക് പരിക്ക് ബാധിച്ചതിന് ശേഷം ടീമിനെ മുന്നോട്ട് നയിച്ചത് ഗ്രീക്ക് സൂപ്പർ താരമായ ദിമിത്രിയോസ് ഡയമന്റാകോസാണ്. ടീമിനുവേണ്ടി നിരവധി ഗോളുകൾ നേടിയ താരം വിജയങ്ങളിലേക്ക് നയിക്കാൻ ശ്രമിക്കുന്നുണ്ട്.
ഈ സീസൺ കഴിയുന്നതോടെ അഡ്രിയാൻ ലൂണയുടേതുൾപ്പടെ ബ്ലാസ്റ്റേഴ്‌സ് ടീമിലെ ഒട്ടുമിക്ക ഫോറിൻ താരങ്ങളുടെയും ക്ലബ്ബുമായുള്ള കരാർ അവസാനിക്കുകയാണ്. ഇതിൽ ചില താരങ്ങൾ ബ്ലാസ്റ്റേഴ്സിനോടൊപ്പം അടുത്ത സീസണിൽ ഉണ്ടാവില്ല എന്നതും ഉറപ്പാണ്.
കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി മൂന്ന് സീസണുകളിലായി ജേഴ്സി അണിയുന്ന ക്രൊയേഷ്യൻ ഡിഫൻഡർ മാർക്കോ ലെസ്‌കോവിച് ഈ സീസൺ കഴിയുന്നത്തോടെ ബ്ലാസ്റ്റേഴ്‌സ് ടീമിനോട് വിട പറയും. കൂടാതെ മറ്റു ചില വിദേശ താരങ്ങളും ടീമിനോട് വിട പറയും.
കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി അരങ്ങേറ്റം കുറിച്ചതിന് ശേഷം ക്ലബ്ബിന്റെ ചരിത്രത്തിലേ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായി മാറിയ ദിമിത്രിയോസ് ഈ സീസൺ കഴിഞ്ഞതോടെ കരാർ അവസാനിച്ച് ബ്ലാസ്റ്റർസിനോട് വിട പറയാനുള്ള സാധ്യതകൾ കൂടുതലാണ്. നിലവിൽ റിപ്പോർട്ടർ പ്രകാരം തന്റെ നാട്ടിലേക്ക് മടങ്ങുവാനാണ് ദിമിത്രിയോസ് ആഗ്രഹിക്കുന്നത്. എന്തായാലും ഈ സീസൺ കഴിയുന്നത്തോടെ ടീമിൽ ഒട്ടനവധി മാറ്റങ്ങൾ ഉണ്ടാവും.