ഇന്ത്യൻ സൂപ്പർ ലീഗ് അതിന്റെ ഏറ്റവും മികച്ച പത്താം സീസണിൽ അടക്കം മികച്ച മുന്നേറ്റം നടത്തി പോവുമ്പോൾ പോലും ഇന്ത്യയില്ലെ ഏറ്റവും മികച്ച ലീഗിനെതിരെ വരുന്ന ആരോപണമാണ് മോശം റഫ്രിയിങ്.
പത്താം സീസണിൽ വരെ ഇന്ത്യൻ റഫറിമാരുടെ തീർത്തും മോശമായ സമീപനങ്ങൾ ലീഗിലെ വിദേശ താരങ്ങളെ അടക്കം ചൊടിപ്പിച്ച ഒന്നാണ്.
ഇന്ത്യൻ ട്രാൻസ്ഫർ എന്ന മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.കോടികൾ ചിലവഴിച്ചു കൊണ്ടാണ് ഐഎസ്എല്ലിൽ VAR കൊണ്ടുവരുന്നത്. കൃത്യമായി പറയുകയാണെങ്കിൽ 25 കോടിയോളം രൂപ VAR നടപ്പിലാക്കാൻ ചിലവ് വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അടുത്ത 5 വർഷത്തേക്കാണ് ഈ ചിലവ് വരിക.ടൈംസ് ഓഫ് ഇന്ത്യ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Var വരുന്നതോടുകൂടി ഐഎസ്എല്ലിലെ ഭൂരിഭാഗം റഫറിയിങ് പ്രശ്നങ്ങൾക്കും വിരാമം ആവും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.എന്നാൽ VAR ഉണ്ടായിട്ടുപോലും യൂറോപ്പിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പൂർണ്ണമായും പ്രശ്നങ്ങൾ ഇല്ലാതാവുമെന്നുള്ളത് അതിമോഹമാണ്. പക്ഷേ ഏറെക്കുറെ മികച്ച രൂപത്തിൽ തന്നെ കാര്യങ്ങളെ കൈകാര്യം ചെയ്യാൻ സാധിക്കും.