നിലവിൽ ഇന്ത്യയിലെ എല്ലാ ക്രിക്കറ്റ് പ്രേമികളും ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2024 സീസൺനായി കാത്തിരിക്കുകയാണ്. എന്നാൽ IPL 2024 സീസൺ മുന്നോടിയായി നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സ് ആരാധകർക്ക് അത്രയധികം ശുഭകരമായ വാർത്തകള്ളല്ല പുറത്തുവരുന്നത്.
നിലവിൽ CSK സ്ക്വാഡിൽ രണ്ട് വിദേശ താരങ്ങൾ പരിക്കിന്റെ പിടിയിലാണ്. ന്യൂസിലൻഡ് ഓപ്പണിങ് ബാറ്റ്സ്മാൻ ഡെവോൺ കോൺവയും ശ്രീലങ്കൻ ബൗള്ളർ മതീശ് പതിരണയും. പരിക്കിനെ തുടർന്ന്, ഇടതു തള്ളവിരലിന് ശസ്ത്രക്രിയയ്ക്ക് വിധേയനായത് കൊണ്ടാണ് ഡെവോൺ കോൺവേക്ക് കളിക്കാൻ കഴിയാത്തത്.
എന്നാൽ IPL ന്റെ രണ്ടാം ഭാഗ മത്സരങ്ങൾ താരം കളിക്കാൻ സാധ്യതയുണ്ട്. ബംഗ്ലാദേശിനെതിരെയുള്ള T20 സീരീസിൽ കളിക്കുന്നതിനിടെയിലാണ് മതീശ് പതിരണക്ക് പരിക്കേറ്റിരിക്കുന്നത്. താരത്തിന്റെ ഇടത് കാലിനാണ് പരിക്കേറ്റിട്ടുള്ളത്.
🚨 Team Updates
— Sri Lanka Cricket 🇱🇰 (@OfficialSLC) March 8, 2024
Matheesha Pathirana will not be available for selection for the 3rd T20I, as the player has sustained a Grade 1 hamstring injury on his left leg.
Pathirana suffered the injury while bowling in the 2nd T20i game. #BANvSL pic.twitter.com/HxfDwmHiAp
ഇതിനു പിന്നാലെയാണ് ഇപ്പോൾ ബംഗ്ലാദേശ് ബൗള്ളർ മുസ്തഫിസുർ റഹ്മാനും പരിക്കേറ്റിട്ടുള്ളത്. ഇന്ന് നടന്ന ബംഗ്ലാദേശ് ശ്രീലങ്ക മത്സരത്തിനിടയിലാണ് താരത്തിന് പരിക്കേറ്റത്. ഇതിനെ തുടർന്ന് താരത്തെ മൈതാനത്തിന് പുറത്തേക്ക് സ്ട്രെച്ചറിലാണ് എടുത്ത് കൊണ്ടുപോയത്. എന്തിരുന്നാലും താരത്തിന്റെ പരിക്കിനെ ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങളൊന്നും ബംഗ്ലാദേശ് ക്രിക്കറ്റ് അസോസിയേഷൻ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
Mustafizur Rahman goes back in a stretcher after getting body cramps. He looks in bad shape currently. pic.twitter.com/Ufmn9tIRX0
— 𝐒𝐞𝐫𝐠𝐢𝐨 (@SergioCSKK) March 18, 2024
ഈ വരുന്ന മാർച്ച് 22നാണ് ചെന്നൈ സൂപ്പർ കിങ്സിന്റെ സീസണിലെ ആദ്യ മത്സരം. കരുത്തന്മാരായ ബംഗളുരുവാണ് ചെന്നൈയുടെ എതിരാളികൾ. ചെന്നൈയുടെ ഹോം ഗ്രൗണ്ടായ ചെപ്പോക്ക് സ്റ്റേഡിയത്തിൽ വെച്ചാണ് ഈ മത്സരം നടക്കുക.