in , , ,

CryCry AngryAngry LOVELOVE OMGOMG LOLLOL

ടീമിനായി ഇത്രയും ആത്മാർത്ഥത കാണിക്കുന്ന താരം; എന്നിട്ടും സൂപ്പർ താരത്തെ ബ്ലാസ്റ്റേഴ്‌സ് ഒഴിവാക്കുന്നു ?

ടീമിനായി തന്റെ കഴിവിന്റെ പരമാവധി ലൂണ നൽകുന്നുണ്ട്. ഒരു പക്ഷെ ലൂണയ്ക്ക് പരിക്കേൽക്കാൻ തന്നെ കാരണം ബ്ലാസ്റ്റേഴ്സിലെ വർക്ക് ലോഡാണ്. ലൂണയോടൊപ്പം ആ സവിഷേശത നൽകാൻ കഴിയുന്ന താരമാണ് മാർക്കോ ലെസ്കോവിച്ച്.

ടീമിനായി തന്റെ എല്ലാം നൽകുന്ന ചില താരങ്ങൾ ബ്ലാസ്റ്റേഴ്സിലുണ്ട്. ഇയാൻ ഹ്യൂം, ഹോസു, സെഡറിക്ക് ഹെങ്‌ബെർട്ട് തുടങ്ങിയ താരങ്ങൾ ആ ഗണത്തിൽ പെടുത്താവുന്ന താരങ്ങളാണ്. നിലവിൽ ബ്ലാസ്റ്റേഴ്സിൽ കളിക്കുന്നവരിൽ അങ്ങനെയൊരു ക്വാളിറ്റിയുള്ള താരങ്ങളിൽ ഒരാളാണ് അഡ്രിയാൻ ലൂണ.

ടീമിനായി തന്റെ കഴിവിന്റെ പരമാവധി ലൂണ നൽകുന്നുണ്ട്. ഒരു പക്ഷെ ലൂണയ്ക്ക് പരിക്കേൽക്കാൻ തന്നെ കാരണം ബ്ലാസ്റ്റേഴ്സിലെ വർക്ക് ലോഡാണ്. ലൂണയോടൊപ്പം ആ സവിഷേശത നൽകാൻ കഴിയുന്ന താരമാണ് മാർക്കോ ലെസ്കോവിച്ച്.

കേരളാ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധത്തിലെ ആണിക്കല്ലാണ് ലെസ്‌കോ. കഴിഞ്ഞ മത്സരത്തിൽ മോഹൻ ബഗാനെതിരെ ലെസ്‌കോ നടത്തിയ സേവ് തന്നെ മതിയാകും അദ്ദേഹത്തിൻറെ ടീമിനോടുള്ള ആത്മാർത്ഥത അളക്കാൻ. ഇപ്പോഴിതാ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ അവധിക്കാലം ആഘോഷിക്കുമ്പോഴും അവധിയെടുക്കാതെ ടീമിനായി പരിശീലനം നടത്തുകയാണ് ലെസ്‌കോ.

ഐഎസ്എല്ലിൽ അന്താരാഷ്ട്ര ഇടവേള ആയതിനാൽ ഇന്റർനാഷണൽ ഡ്യുട്ടി ഇല്ലാത്ത താരങ്ങൾ ഇപ്പോൾ അവധിയിലാണ്. എന്നാൽ ലെസ്‌കോ അവധി വേണ്ടെന്ന നിലപാടിലാണ്. അവധിയെടുക്കാതെ താരം ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ പരിശീലനം നടത്തുകയാണ്.

ഈ സീസണിൽ കരാർ അവസാനിക്കുന്ന ലെസ്‌കോയുമായി പുതിയ കരാറിൽ ഏർപ്പെടണ്ട എന്ന നിലപാട് ബ്ലാസ്റ്റേഴ്‌സ് സ്വീകരിച്ചതായി കുറച്ച് ദിവസങ്ങൾക്ക് മുമ്പ് റിപ്പോർട്ട് വന്നിരുന്നു. അങ്ങനെയാണ് എങ്കിൽ ബ്ലാസ്റ്റേഴ്സിനായി ഇത്ര മാത്രം ആത്മാർത്ഥ കാണിക്കുന്ന താരത്തെയായിരിക്കും ബ്ലാസ്റ്റേഴ്‌സ് നഷ്ടപ്പെടുത്തുക.

ബ്ലാസ്റ്റേഴ്സിന് പണിയാകും; ഹ്യൂഗോ ബോമസ് ഐഎസ്എല്ലിലേക്ക് തിരിച്ചെത്തുന്നു

ചെന്നൈ സൂപ്പർ കിങ്‌സ് വമ്പൻ പ്രതിസന്ധിയിൽ😭; കോൺവേക്കും പതിരണക്കും പുറമെ മറ്റൊരു വിദേശ താരത്തിനും പരിക്ക്…