in , , , , ,

LOLLOL OMGOMG LOVELOVE AngryAngry CryCry

ബ്ലാസ്റ്റേഴ്സിന് പണിയാകും; ഹ്യൂഗോ ബോമസ് ഐഎസ്എല്ലിലേക്ക് തിരിച്ചെത്തുന്നു

ഐഎസ്എൽ ചരിത്രത്തിലെ എക്കാലത്തെയും മികച്ച അറ്റാക്കിങ് മിഡ്ഫീൽഡറാണ് ഹ്യൂഗോ ബോമസ്. എന്നാൽ നിലവിൽ അദ്ദേഹം ഐഎസ്എല്ലിന്റെ ഭാഗമല്ല. സീസൺ തുടക്കത്തിൽ മോഹൻ ബഗാന്റെ ഭാഗമായിരുന്നു താരം. എന്നാൽ വിന്റർ ട്രാൻസ്ഫർ വിൻഡോയിൽ താരത്തെ ബഗാൻ സ്‌ക്വാഡിൽ നിന്ന് ഒഴിവാക്കി പകരം ജോണി കുക്കോയെ ടീമിൽ ഉൾപ്പെടുത്തുകയായിരുന്നു.

താരത്തിന്റെ പ്രകടനമായിരുന്നില്ല, മറിച്ച് ബഗാൻ മാനേജ്‌മെന്റും താരവും തമ്മിലുള്ള പ്രശ്നങ്ങളാണ് താരത്തെ ബഗാൻ ഒഴിവാക്കാൻ കാരണം. നിലവിൽ ഒരു ക്ലബ്ബിന്റെയും ഭാഗമല്ലാത്ത താരം ഐഎസ്എല്ലിലേക്ക് വീണ്ടുമൊരു തിരിച്ച് വരവിനൊരുങ്ങുകയാണ്.

ബെംഗളൂരു എഫ്സിയാണ് താരത്തിന് പിന്നാലെയുള്ളത്. ബെംഗളൂരു താരത്തിനായി ശ്രമങ്ങൾ നടത്തുണ്ടെന്ന് ഫുട്ബോൾ കമന്റേറ്ററും സോണി സ്പോർട്സിന്റെ ഇന്ത്യൻ ഫുട്ബോൾ വിദഗ്ധനുമായ സോഹൻ പൊഡ്ഡെർ റിപ്പോർട്ട് ചെയ്യുന്നു. ഐഎസ്എല്ലിലേക്ക് തിരിച്ച് വരവ് നടത്താനൊരുങ്ങുന്ന താരം ചിലപ്പോൾ ബെംഗളൂരുവിലൂടെ ഒരു തിരിച്ച് വരവ് നടത്തിയേക്കാം.

അതെ സമയം സെർജിയോ ലോബരയുടെ ഒഡീഷ എഫ്സി ചിലപ്പോൾ താരത്തിനായി ശ്രമങ്ങൾ നടത്താനുള്ള സാധ്യതയുണ്ട്. കാരണം ലോബരയും ബോമസും അടുത്ത ബന്ധം സൂക്ഷിക്കുന്നവരാണ്.ലോബരയുടെ കീഴിൽ നേരത്തെ ബോമസ് എഫ്സി ഗോവ, മുംബൈ സിറ്റി എന്നീ ക്ലബ്ബുകൾക്കായി കളിച്ചിട്ടുമുണ്ട്.

അതെ സമയം, താരം ബെംഗളൂരുവിൽ എത്തിയാൽ അവർ കുറച്ച് കൂടി ശക്തരാവും. ബ്ലാസ്റ്റേഴ്സിന്റെ ബദ്ധവൈരികളായ ബെംഗളൂരുവിലേക്ക് താരം എത്തുന്നത് ബ്ലാസ്റ്റേഴ്സിന് അടുത്ത സീസണിൽ ബെംഗളൂരുവുമായുള്ള മത്സരം കഠിനമാവാൻ സാധ്യതയുണ്ട്.

ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ നിന്ന് സന്തോഷ വാർത്തകൾ.

ടീമിനായി ഇത്രയും ആത്മാർത്ഥത കാണിക്കുന്ന താരം; എന്നിട്ടും സൂപ്പർ താരത്തെ ബ്ലാസ്റ്റേഴ്‌സ് ഒഴിവാക്കുന്നു ?