കേരള ബ്ലാസ്റ്റേഴ്സിന് ഒരു പോലെ പരീക്ഷണങ്ങളുടെ കാലം കൂടിയാണ് ഐഎസ്എൽ പത്താം സീസണിൽ നിന്ന് വളരെ മോശം അവസ്ഥയിൽ പുറത്തായതും ടീമിന് വലിയ തിരിച്ചടിയായിട്ടുണ്ട്.
പുതിയ പരിശീലകൻ ഉടൻ എത്തും എന്ന റിപ്പോർട്ട് വരുന്നതോടെ ആരാധകർക്ക് ആവേശം കൂടുതലാണ്.രണ്ട് ഗോൾ കീപ്പർമാർ ഇതിനടയിൽ ബ്ലാസ്റ്റേഴ്സ് വിട്ടിട്ടുണ്ട്.
പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്സിനായി തിളങ്ങിയ ലാറ ശർമ്മ ലോൺ അടിസ്ഥാനത്തിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ചിരുന്നത്. അദ്ദേഹം ബംഗളൂരു എഫ്സിയിലേക്ക് തന്നെ മടങ്ങി പോയിട്ടുണ്ട്.
37 കാരനായ കരൺജിത്ത് ബ്ലാസ്റ്റേഴ്സിനോട് ഇപ്പോൾ വിട പറഞ്ഞിട്ടുണ്ട്.അദ്ദേഹം വിരമിക്കുകയാണ് ചെയ്തിട്ടുള്ളത്. ഫലത്തിൽ സച്ചിൻ സുരേഷ് മാത്രമാണ് ബ്ലാസ്റ്റേഴ്സിന്റെ ഫസ്റ്റ് ടീമിൽ ഉള്ളത്. എന്നാൽ മറ്റൊരു ഗോൾകീപ്പർ കൂടി ബ്ലാസ്റ്റേഴ്സിന് ലഭ്യമാണ്.