in

സ്വന്തം താരങ്ങളെ കോടതി കയറ്റുമെന്ന് ബാഴ്സലോണയുടെ മുന്നറിയിപ്പ്

കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ കൂടിത്തന്നെയാണ് സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. തങ്ങളുമായി സഹകരിക്കാൻ തയ്യാറായില്ലെങ്കിൽ താരങ്ങൾക്കെതിരെ നിയമനടപടി ഉണ്ടാകുമെന്ന് ക്ലബ്ബ് താരങ്ങൾക്ക് മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു.

ലാലിഗ സാലറി ക്യാപ്പ് നിർബന്ധം മൂലം ബാഴ്സലോണ തങ്ങളുടെ ക്യാമ്പിൽ എത്തിച്ച സെർജിയോ അഗ്യൂറോ, മെംഫിസ് ഡിപേ, എറിക് ഗാർഷ്യ തുടങ്ങിയ താരങ്ങളുടെ രജിസ്ട്രേഷൻ ഇതുവരെ പൂർത്തിയായിട്ടില്ല.

ഏറ്റവും ഒടുവിൽ കിട്ടുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ബാഴ്സലോണയുടെ സൂപ്പർ താരം ലയണൽ മെസ്സി ടീമിൻറെ താൽപര്യത്തിനനുസരിച്ച് തന്റെ പ്രതിഫലം 50 ശതമാനം വരെ കുറച്ചിട്ടുണ്ട്.

Messi

എന്നാൽ ഇതുകൊണ്ടുമാത്രം ബാഴ്സലോണയുടെ സാമ്പത്തിക പരാധീനതകൾ തീരുകയില്ല. മെസ്സിയെ കൂടാതെ മറ്റു ചില താരങ്ങളും തങ്ങളുടെ സാലറി കുറയ്ക്കാൻ തയ്യാറായില്ലെങ്കിൽ ബാഴ്സലോണയ്ക്ക് ക്യാമ്പിൽ എത്തിച്ചച്ച താരങ്ങളെ രജിസ്റ്റർ ചെയ്യാൻ കഴിയുകയില്ല.

ഓഗസ്റ്റ് 15 ന് മുൻപ് ബാക്കിയുള്ള താരങ്ങൾ പ്രതിഫലം കുറയ്ക്കാൻ തയ്യാറായില്ലെങ്കിൽ താരങ്ങളുടെ രജിസ്ട്രേഷൻ നടക്കില്ല. മുണ്ടോ ഡി പോർട്ടീവയുടെ റിപ്പോർട്ട് അനുസരിച്ച് പ്രതിഫലം കുറയ്ക്കാൻ തയ്യാറാവാത്ത താരങ്ങൾക്കെതിരെ നിയമനടപടി ഉണ്ടാകുമെന്ന് ബാഴ്സലോണ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു.

ജെറാർഡ് പിക്വെ, സെർജിയോ ബുസ്ക്കറ്റ്, സർജി റോബർട്ടോ തുടങ്ങിയ താരങ്ങൾ പ്രതിഫലം കുറയ്ക്കുവാൻ തയ്യാറാണെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു എന്നാൽ ജോഡി ആൽബ തൻറെ പ്രതിഫലം കുറയ്ക്കില്ല എന്ന നിലപാടിലാണ്.

പ്രതിഫലം കുറയ്ക്കാതെ താരങ്ങൾക്കെതിരെ നിയമനടപടി ഉണ്ടാകും എന്ന് തന്നെയാണ് സ്പാനിഷ് ക്ലബ്ബിൻറെ വാദം. ഇത് കൂടാതെ ഗ്രീസ്മാനെ അത്‌ലറ്റികോ മാഡ്രിഡിലേക്ക് ഒരു സ്വാപ് ഡീലിലൂടെ കൈമാറാനും നോക്കുന്നുണ്ട്. മറ്റു ചില താരങ്ങളെ കൂടി ബാഴ്സലോണ വിറ്റഴിക്കാൻ തയ്യാറാവുകയാണ്.

ISL മാറ്റങ്ങൾക്ക് അനുയോജ്യമായി നേരത്തെ ടീം തയ്യാറാക്കിയ ക്ലബ്ബുകൾ

ക്രിസ്ത്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ സിറ്റിയിലേക്ക്, താരത്തിന്റെ പഴയ കമെന്റുകൾ വീണ്ടും വെളിച്ചത്തിൽ