in , ,

CryCry OMGOMG LOVELOVE LOLLOL AngryAngry

ആർസിബിയുടെ പ്ലേ ഓഫ് സ്വപ്‍നങ്ങൾക്ക് തിരിച്ചടി; ആരാധകരുടെ ചങ്ക് തകർക്കുന്ന റിപ്പോർട്ട് പുറത്ത്

സൺ റൈസേഴ്സ് ഹൈദരാബാദ്, ചെന്നൈ ‌സൂപ്പർ കിങ്സ്, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു എന്നീ ടീമുകളാണ് പ്ലേ ഓഫിന്റെ അവസാന രണ്ട് സ്പോട്ടുകൾക്കായി പോരാടുന്ന ടീമുകൾ. മെയ് 18 ന് നടക്കുന്ന ആർസിബി- സിഎസ്കെ പോരാട്ടമാണ് ഇതിൽ ഏറെ നിർണായകം. രണ്ട് ടീമുകൾക്കും പ്ലേ ഓഫ് ഉറപ്പിക്കണമെങ്കിൽ ഈ മത്സരത്തിൽ വിജയം അനിവാര്യമാണ്.

ഐപിഎൽ 2024 സീസണിന്റെ പ്ലേ ഓഫിൽ യോഗ്യത നേടുന്ന നാല് ടീമുകൾ ഏതൊക്കെയാകുമെന്ന് ഉറ്റുനോക്കുകയാണ് ആരാധകർ. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാൻ റോയൽസ് എന്നിവർ ഇതിനോടകം പ്ലേ ഓഫ് ടിക്കറ്റ് ഉറപ്പിച്ചിട്ടുണ്ട്. ഇവർക്ക് പിന്നിൽ യോഗ്യത നേടുന്ന ബാക്കി രണ്ട് ടീമുകൾ ഏതൊക്കെയാണെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

സൺ റൈസേഴ്സ് ഹൈദരാബാദ്, ചെന്നൈ ‌സൂപ്പർ കിങ്സ്, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു എന്നീ ടീമുകളാണ് പ്ലേ ഓഫിന്റെ അവസാന രണ്ട് സ്പോട്ടുകൾക്കായി പോരാടുന്ന ടീമുകൾ. മെയ് 18 ന് നടക്കുന്ന ആർസിബി- സിഎസ്കെ പോരാട്ടമാണ് ഇതിൽ ഏറെ നിർണായകം. രണ്ട് ടീമുകൾക്കും പ്ലേ ഓഫ് ഉറപ്പിക്കണമെങ്കിൽ ഈ മത്സരത്തിൽ വിജയം അനിവാര്യമാണ്.

എന്നാൽ ഈ പോരാട്ടത്തിന് മുമ്പ് ആർസിബിക്ക് തിരിച്ചടിയാവുന്ന ഒരു ഘടകമുണ്ട്. ചെന്നൈ-ആർസിബി പോരാട്ടം നടക്കാനിരിക്കുന്ന ദിവസം ബാംഗ്ലൂരിലെ കാലാവസ്ഥ മത്സരത്തിന് പ്രതികൂലമാണ് എന്ന പ്രവചനമാണ് ബാംഗ്ലൂർ ആരാധകരെ ആശങ്കപ്പെടുത്തുന്നത്.

കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങളുടെ റിപ്പോർട്ട് പ്രകാരം അന്നേ ദിവസം മൂടിക്കെട്ടിയ അന്തരീക്ഷമാകും ബാംഗ്ലൂരിൽ ഉണ്ടാവുക, കൂടാതെ ഉച്ചയ്ക്ക് ശേഷം മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്.

ഈ മത്സരം മഴ കാരണം ഉപേക്ഷിച്ചാൽ അത് തിരിച്ചടിയാവുക ആർസിബിക്കാണ്. കാരണം ചെന്നൈയ്ക്ക് നിലവിൽ 14 പോയിന്റും ആർസിബിക്ക് 12 പോയിന്റുമാണ് ഉള്ളത്. മഴ കാരണം മത്സരം ഉപേക്ഷിച്ചാൽ ഇരു ടീമും ഓരോ പോയിന്റ് വീതം പങ്ക് വെയ്ക്കണം. എന്നാൽ ചെന്നൈയ്ക്ക് 15 പോയിന്റ് ലഭിക്കും. എന്നാൽ ആർസിബിയുടെ പോയിന്റ് നില 13 ലേക്കും ഉയരും എന്നല്ലാതെ അവർക്ക് യോഗ്യത നേടാനാവില്ല.

ALSO READ: സഞ്ജുവിന്റെ രണ്ട് നീക്കങ്ങൾ പാളി; പ്ലേ ഓഫിന് മുൻപ് രാജസ്ഥാന് കനത്ത തിരിച്ചടി

ബ്ലാസ്റ്റേഴ്സിന് വീണ്ടും വമ്പൻ തിരിച്ചടി, ബ്ലാസ്റ്റേഴ്‌സ് ഉൾപ്പടെ നാലു ടീമുകൾക്ക് ലൈസൻസ് നിഷേധിച്ചു..

പ്രൊഫഷണലല്ല; ബ്ലാസ്റ്റേഴ്സിന് വീണ്ടും എഐഎഫ്എഫിന്റെ കൂനിൻ മേൽ കുരു