in ,

CryCry AngryAngry OMGOMG LOLLOL LOVELOVE

ബ്ലാസ്റ്റേഴ്സിന് വീണ്ടും വമ്പൻ തിരിച്ചടി, ബ്ലാസ്റ്റേഴ്‌സ് ഉൾപ്പടെ നാലു ടീമുകൾക്ക് ലൈസൻസ് നിഷേധിച്ചു..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി ട്രാൻസ്ഫർ നീക്കങ്ങൾ ഉൾപ്പെടെയുള്ള ഒരുക്കങ്ങൾ ഇന്ത്യൻ സൂപ്പർ ലീഗ് ടീമുകൾ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞുപോയ സീസണിൽ കിരീടം കൈവിട്ട ടീമുകൾ അടുത്ത സീസണിൽ കിരീടങ്ങൾ ലക്ഷ്യമാക്കിയാണ് ടീമിനെ ഒരുക്കുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി ട്രാൻസ്ഫർ നീക്കങ്ങൾ ഉൾപ്പെടെയുള്ള ഒരുക്കങ്ങൾ ഇന്ത്യൻ സൂപ്പർ ലീഗ് ടീമുകൾ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞുപോയ സീസണിൽ കിരീടം കൈവിട്ട ടീമുകൾ അടുത്ത സീസണിൽ കിരീടങ്ങൾ ലക്ഷ്യമാക്കിയാണ് ടീമിനെ ഒരുക്കുന്നത്.

ഐ എസ് എൽ 2024 – 2025 നു വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെയുള്ള ചില ക്ലബ്ബുകൾക്ക് തിരിച്ചടിയായി കൊണ്ട് എഎഫ്സിയുടെ ക്ലബ്‌ ലൈസൻസ് അപേക്ഷ നിരസിക്കപ്പെട്ടു.
 
https://twitter.com/KeralaBlasters/status/1787459439617839551?t=6qFCczXUh4WDee9XcNto2w&s=19

ഇന്ത്യൻ സൂപ്പർ ലീഗ് കളിക്കുന്ന പഞ്ചാബ് എഫ്സിക്ക് മാത്രമാണ് എ എഫ് സിയിൽ നിന്നും പെർഫെക്ട് ആയി ലൈസൻസ് അനുമതി ലഭിച്ചത്. മോഹൻ ബഗാൻ, മുംബൈ സിറ്റി, എഫ്സി ഗോവ, ബാംഗ്ലൂർ എഫ്സി, ചെന്നൈയിൻ എഫ്സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ഈസ്റ്റ്‌ ബംഗാൾ, മുഹമ്മദൻസ് എന്നീ ടീമുകൾക്ക് അനുമതികളോടെ ലൈസൻസ് അനുവദിച്ചു നൽകിയിട്ടുണ്ട്.

അതേസമയം കേരള ബ്ലാസ്റ്റേഴ്‌സ്, ഒഡീഷാ എഫ് സി, ഹൈദരാബാദ് എഫ് സി, ജംഷെഡ്പൂര്  എന്നീ നാല് ടീമുകളുടെ ലൈസൻസ് അപേക്ഷ എ എഫ് സി നിഷേധിച്ചു. എഎഫ്സിയുടെ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാത്തതിനാലാണ് ലൈസൻസ് കിട്ടാതിരുന്നത്. അതേസമയം എഎഫ്സി  മത്സരങ്ങളിൽ പങ്കെടുക്കണമെങ്കിൽ ക്ലബ്ബുകൾക്ക് ലൈസൻസ് അത്യാവശ്യമാണ്.

നന്ദി ഈ സ്നേഹത്തിനും പിന്തുണയ്ക്കും ;ക്ലബിനോടും ആരാധകരോടും നന്ദി പറഞ്ഞ് ലൂണ💔

ആർസിബിയുടെ പ്ലേ ഓഫ് സ്വപ്‍നങ്ങൾക്ക് തിരിച്ചടി; ആരാധകരുടെ ചങ്ക് തകർക്കുന്ന റിപ്പോർട്ട് പുറത്ത്