in , ,

LOVELOVE LOLLOL

അമ്പോ.. സച്ചിന്റെ ഇജ്ജാതി പെനാൽറ്റി സേവ്🥵; വിമർശിച്ചവർ പോലും കൈയ്യടിച്ചു പോയ നിമിഷം.. വീഡിയോ കാണാം…

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടന്ന വാശിയേറിയ പോരാട്ടത്തിൽ ഒഡിഷ എഫ്സിയെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്‌സ്. കൊച്ചിയിൽ വെച്ച് നടന്ന മത്സരത്തിൽ, ബ്ലാസ്റ്റേഴ്‌സ് ഒഡിഷയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപിച്ചു

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് നടന്ന വാശിയേറിയ പോരാട്ടത്തിൽ ഒഡിഷ എഫ്സിയെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്‌സ്. കൊച്ചിയിൽ വെച്ച് നടന്ന മത്സരത്തിൽ, ബ്ലാസ്റ്റേഴ്‌സ് ഒഡിഷയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപിച്ചു.

ഒരു ഗോളിന് പിന്നിൽ നിന്നതിനു ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് രണ്ട് ഗോളുകൾ തിരിച്ചടിച്ചത്. ആദ്യ പകുതിയിൽ ഡീഗോ മൗറിസിയോയിലൂടെ മുൻപിലെത്തിയ ഒഡിഷയെ, രണ്ടാം പകുതിയിൽ ക്യാപ്റ്റൻ ലൂണ, ഡിമിട്രിയോസ് എന്നിവർ നേടിയ ഗോളിൽ ബ്ലാസ്റ്റേഴ്‌സ് തിരിച്ചടിച്ച് ഒഡിഷയെ പരാജയപ്പെടുത്തുകയായിരുന്നു.

മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി ഗോൾകീപ്പറായ സച്ചിൻ സുരേഷ് മികച്ചൊരു പെനാൽറ്റി സേവ് നടത്തിയിരിക്കുകയാണ്. ആദ്യ പകുതിയിൽ ഒഡിഷക്ക് നവോച്ച സിംഗിന്റെ ഹാൻഡ്‌ബോളിനെ തുടർന്ന് ലഭിച്ച പെനാൽറ്റിയാണ് സച്ചിൻ സുരേഷ് സേവ് ചെയ്തത്.

ആദ്യ ഗോൾ നേടിയ മൗറിസിയോ തുടുത്ത ഷോട്ട് ഇടത് ഭാഗത്തേക് ചാടിയാണ് സച്ചിൻ ബ്ലാസ്റ്റേഴ്‌സിനെ രക്ഷിച്ചത്. മത്സരത്തിലെ താരത്തിന്റെ ഉടനീളമുള്ള പ്രകടനം വിലയിരുത്തുകയാണേൽ മികച്ച പ്രകടനം തന്നെയാണ് താരം കാഴ്ചവച്ചത്. താരം സേവ് ചെയ്ത് പെനാൽറ്റിയുടെ വീഡിയോ ഇതാ..

ലൂണ ബ്ലാസ്‌റ്റേഴ്‌സിന്റെ ടോപ് സ്കോറായായി മാറാൻ പോവുന്നു

വിജയിച്ചിട്ടും ആശാൻ കണ്ണുനിറഞ്ഞു കരഞ്ഞ രാത്രി, അത്രമേൽ പ്രിയപ്പെട്ടതാണ് ഈ തിരിച്ചുവരവ്😍