in ,

LOVELOVE

വരുന്നു ഒരു വമ്പൻ മാച്ച്; ഡബ്ലൂഡബ്ലൂഇയിൽ കിടിലൻ മാച്ച് ഒരുക്കാൻ തയാറായി ട്രിപ്പൾ എച്ച്

ട്രിപ്പൾ എച്ച് ഡബ്ലൂഡബ്ലൂഇയുടെ ക്രീയേറ്റീവ് ഹെഡായി വന്നതോടെ വലിയ മാറ്റങ്ങൾ കമ്പനിക്ക് ഉണ്ടായിട്ടുണ്ട്. ഷോകളുടെയും മാച്ചുകളുടെയും നിലവാരം ഉയർന്നു, വിൻസ് മക്മാൻ ഉണ്ടായിരുന്ന കാലത്ത് റിലീസ് ചെയ്യപ്പെട്ട പല തരങ്ങളും തിരിച്ചെത്തിയതും ട്രിപ്പൾ എച്ച് വന്നതിന് ശേഷമാണ്.പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് വരാനിക്കുന്ന ക്രൗൺ ജോല്ലിൽ ഒരു വമ്പൻ മാച്ച് നടത്താൻ ട്രിപ്പൾ എച്ച് ഒരുങ്ങുന്നു എന്നുള്ളതാണ്.

ബ്രോക് ലെസ്നറും ബോബി ലാഷ്ലിയും തമ്മിലുള്ള മത്സരമാണ് ട്രിപ്പൾ എച്ച് ലക്ഷ്യമിടുന്നത്. നേരത്തെ ഈ വർഷത്തെ റോയൽ റംമ്പളിൽ ഈ മത്സരം നടത്തിയിരുന്നു എങ്കിലും ആ മാച്ച് പ്രതീക്ഷിച്ച നിലവാരം ഉണ്ടായിരുന്നില്ല. റോമൻ റൈൻസിന്റെ ഇടപെടൽ മൂലം ആ മാച്ചിൽ ബ്രോക്ക് പരാജയപെട്ടിരുന്നു.

റോയൽ റമ്പിളിൽ ബ്രോക്ക് ബോബി മത്സരം നടക്കുമ്പോൾ അന്ന് മത്സരങ്ങൾ ബുക്ക് ചെയ്തിരുന്നത് മുൻ സിഇഒ ആയിരുന്ന വിൻസ് മക്മാൻ ആയിരുന്നു. ട്രിപ്പൾ എച്ച് ക്രീയേറ്റീവ് ഹെഡായി വന്നതോടെ ട്രിപ്പൾ ഏച്ചിന്റെ കീഴിൽ നടക്കുന്ന മത്സരം മികച്ച നിലവാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ട്രിപ്പൾ ഏച്ചിന്റെ കീഴിൽ മികച്ച മത്സരങ്ങൾ ഡബ്ലൂഡബ്ലൂഈയിൽ ഉണ്ടായിട്ടുണ്ട്. അതിന് ഉദാഹരണമാണ് ക്ലാഷ് അറ്റ് ദി കസ്റ്റിലിലെ ഗുന്ററും ഷേമസും തമ്മിലുള്ള മത്സരം. ആ മത്സരത്തിന് പലരും ഫൈവ് സ്റ്റാർ റേറ്റിങ്ങും നൽകിയിരുന്നു.

അത് കൊണ്ട് ബ്രോക്കും ബോബിയും തമ്മിലുള്ള മത്സരം ട്രിപ്പൾ എച്ച് ബുക്ക് ചെയ്യുമ്പോൾ ആരാധകർ അതൊരു ഫൈവ് സ്റ്റാർ മാച്ച് തന്നെയാണ് പ്രതീക്ഷിക്കുന്നത്.വരാനിരിക്കുന്ന ക്രൗൺ ജ്വല്ലിലാണ് ട്രിപ്പൾ എച്ച് ഈ മത്സരം പദ്ധതിയിട്ടിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. അതൊരു നോൺ ടൈറ്റിൽ മത്സരമായിരിക്കമെന്നും റിപ്പോർട്ടുകളുണ്ട്.

ഏഴാമത്തെ വിദേശതാരമായി കിടിലൻ ഡച്ച് താരം ISL വിറപ്പിക്കുവാൻ വരുന്നു..

കുതിപ്പ് തുടരാൻ കേരള ബ്ലാസ്റ്റേഴ്‌സ്?അടുത്ത മത്സരം തീയതി വന്നു, കാണികൾക്ക് പ്രവേശനമുണ്ടായേക്കും?