in , ,

OMGOMG LOLLOL

പണം കണ്ടെത്താൻ പുത്തൻ മാർഗം; ഒരൊറ്റ പേര് കൊണ്ട് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് സ്വന്തമാക്കിയത് കോടികൾ

ബിസിസിഐയെ പോലെ സാമ്പത്തിക വളർച്ചയുള്ള ക്രിക്കറ്റ് ബോർഡല്ല പാകിസ്ഥാന്റേത്. എന്നാൽ ബിസിസിഐയെ പോലെ സാമ്പത്തിക വളർച്ച നേടാൻ പാക് ക്രിക്കറ്റ് ബോർഡും ശ്രമങ്ങൾ നടത്താറുണ്ട്. അതിന്റെ ഭാഗമായി ഇപ്പോൾ പേര് വിറ്റ് കോടികൾ സമ്പാദിച്ചിരിക്കുകയാണ് പാക് ക്രിക്കറ്റ് ബോർഡ്.

ബിസിസിഐയെ പോലെ സാമ്പത്തിക വളർച്ചയുള്ള ക്രിക്കറ്റ് ബോർഡല്ല പാകിസ്ഥാന്റേത്. എന്നാൽ ബിസിസിഐയെ പോലെ സാമ്പത്തിക വളർച്ച നേടാൻ പാക് ക്രിക്കറ്റ് ബോർഡും ശ്രമങ്ങൾ നടത്താറുണ്ട്. അതിന്റെ ഭാഗമായി ഇപ്പോൾ പേര് വിറ്റ് കോടികൾ സമ്പാദിച്ചിരിക്കുകയാണ് പാക് ക്രിക്കറ്റ് ബോർഡ്.

പാകിസ്താനിലെ സ്റ്റേഡിയങ്ങളുടെ പേര് വിറ്റാണ് പാക് ക്രിക്കറ്റ് ബോർഡ് പണം സ്വരൂപിച്ചിരിക്കുന്നത്. കറാച്ചിയിലെ കറാച്ചി നാഷണല്‍ സ്റ്റേഡിയത്തിന്റെ പേരാണ് ഇപ്പോൾ പാക് ക്രിക്കറ്റ് ബോർഡ് സ്‌പോൺസർഷിപ്പ് ഇനത്തിൽ മാറ്റിയിരിക്കുന്നത്.കറാച്ചി നാഷണല്‍ സ്റ്റേഡിയം ഇനി അറിയപ്പെടുക നാഷണല്‍ ബാങ്ക് ക്രിക്കറ്റ് അരീന എന്നാകും. പാകിസ്താനിലെ പ്രമുഖ ബാങ്കാണ് നാഷണല്‍ ബാങ്ക് ഓഫ് പാക്കിസ്ഥാന്‍. കറാച്ചി നാഷണല്‍ സ്റ്റേഡിയം എന്ന പേര് മാറ്റി നാഷണല്‍ ബാങ്ക് ക്രിക്കറ്റ് അരീന എന്നാക്കിയതോടെ നാഷണല്‍ ബാങ്ക് ഓഫ് പാക്കിസ്ഥാന്റെ സ്പോൺസർഷിപ്പ് വഴി കോടികളാണ് പാക് ക്രിക്കറ്റ് ബോർഡ് സ്വന്തമാക്കിയത്.

അഞ്ചു വര്‍ഷത്തേക്കാണ് പേരുമാറ്റം നടത്തിയിരിക്കുന്നത്. ഈ പേര് മാറ്റ ഇടപാടോട് കൂടി കോടികളാണ് പാക് ക്രിക്കറ്റ് ബോർഡ് സ്വന്തമാക്കിയത്. കറാച്ചി നാഷണല്‍ സ്റ്റേഡിയത്തിന്റെ പേര് മാറ്റിയത് പോലെ പാകിസ്താനിലെ മറ്റ് ക്രിക്കറ്റ് സ്റ്റേഡിയങ്ങളുടെ പേര് മാറ്റാനും പകരം സ്പോൺസർമാരുടെ പേരുകൾ ചേർത്തുള്ള പുതിയ പേരുകൾ ഇടാനും പാക് ക്രിക്കറ്റ് ബോർഡ് ഒരുങ്ങുകയാണ്.

ഇത്തരത്തിൽ സ്റ്റേഡിയങ്ങളുടെ പേരുകൾ മാറ്റി സ്പോൺസർമാരുടെ പേരുകൾ വെയ്ക്കുന്നതോടെ പാക് ക്രിക്കറ്റിന് വലിയ രീതിയിലുള്ള സാമ്പത്തിക നേട്ടം ഉണ്ടാക്കാനാവും. സാമ്പത്തിക വളർച്ച ലക്ഷ്യമിടുന്ന പാക് ക്രിക്കറ്റിന് ഇത് ഉപകാരമാവുകയും ചെയ്യും.

നേരത്തെ പല രാജ്യങ്ങളും തങ്ങളുടെ നാട്ടിലെ കായിക വിനോദത്തിന് പണം സ്വരൂപിക്കാൻ ഇത്തരത്തിൽ പേരുകൾ മാറ്റാറുണ്ട്. നെയിമിംഗ് റൈറ്റ്‌സ് എന്നാണ് ഇതിനെ വിളിക്കുക. പ്രീമിയർ ലീഗ് പോലുള്ള ക്ലബ്ബുകളിൽ ഇത് സർവ സാധാരണമാണ്. ലെസ്റ്റർ സിറ്റിയുടെ കിംഗ് പവർ സ്റ്റേഡിയവും ആഴ്‌സനലിന്റെ എമിറെറ്റ്സ് സ്റ്റേഡിയമൊക്കെ ഇതിന് ഉദാഹരണമാണ്.

ബ്ലാസ്റ്റേഴ്സിനെ വീഴ്ത്താൻ ബോംബെക്കാർ ഇന്ന് കൊച്ചിയിലിറങ്ങുന്നു

നിങ്ങളെ മിസ്സ് ചെയ്യുന്നു; മുൻ താരങ്ങളോട് ബ്ലാസ്റ്റേഴ്‌സ് ആരാധകർ