ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സും ഇന്ത്യൻ സീനിയർ ദേശീയ ടീമും തമ്മിലുള്ള മത്സരം ഫിഫ വിലക്ക് കാരണം റദ്ദാക്കുമോ എന്നത് പല ആരാധർക്കുമുള്ള സംശയമാണ്.
കേരള ബ്ലാസ്റ്റേഴ്‌സ് vs ഇന്ത്യ ദേശീയ ടീം സൗഹൃദ മത്സരം നേരത്തെ തീരുമാനിച്ചുറപ്പിച്ചത് പോലെ നടക്കുമെന്ന് പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹോ പറഞ്ഞു.
സെപ്റ്റംബർ 18 അല്ലെങ്കിൽ 19 തീയതികളിലൊന്നിലായിരിക്കും ഈ മത്സരം അരങ്ങേറുക. ഇന്ത്യയുടെ അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾക്ക് മുന്നോടിയായാണ് മത്സരം നടക്കുന്നത്.
അതേസമയം ദേശീയ ടീം ക്യാമ്പിലേക്ക് വിളി കിട്ടുന്ന കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബിനെതിരെ ഇന്ത്യൻ ദേശീയ ടീമിന് വേണ്ടി ബൂട്ടണിയും. കേരള ബ്ലാസ്റ്റേഴ്‌സ് vs ഇന്ത്യൻ ദേശീയ ടീം സൗഹൃദ മത്സരത്തിന് വേണ്ടി നമുക്ക് കാത്തിരിക്കാം..