in

LOVELOVE LOLLOL

വീഡിയോ- ഫാൻസ്‌ പറഞ്ഞത് പോലെ ആശാൻ ചെയ്‌തിട്ടുണ്ട്?

കേരള ബ്ലാസ്റ്റേഴ്സിന്റെ യൂട്യൂബ് ചാനലിൽ അപോസ്‌റ്റോലാസ് ജിയാനുവിന്റ ട്രെയിനിങ് വീഡിയോ ബ്ലാസ്റ്റേഴ്‌സ് പുറത്തുവിട്ടിട്ടുണ്ട്

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ചെയ്യേണ്ട പണി നല്ല വൃത്തിയോടെ വെടിപ്പായി കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമാനോവിച് ചെയ്തുവെച്ചു.

കേരള ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ പുതിയ സൈനിങായ ഓസ്ട്രേലിയൻ മുന്നേറ്റ നിര താരം അപോസ്‌റ്റോലാസ് ജിയാനുവിന് ‘അപ്പു ഏട്ടൻ’ എന്ന ഓമനപ്പേരാണ് ഭൂരിഭാഗം ബ്ലാസ്റ്റേഴ്‌സ് ആരാധകരും നൽകിയത്.

യു എ ഇ യിലെ കേരള ബ്ലാസ്റ്റേഴ്‌സ് പ്രീസീസൺ ക്യാമ്പിൽ ജോയിൻ ചെയ്ത ജിയാനുവിനെ ടീമിലേക്ക് സ്വാഗതം ചെയ്ത ഇവാൻ ആശാൻ താരത്തിന് പുതിയൊരു പേര് നൽകുകയും ചെയ്തു.

ബ്ലാസ്റ്റേഴ്‌സ് ആരാധകർ പറഞ്ഞത് പോലെ അപോസ്‌റ്റോലാസ് ജിയാനുവിനെ ‘അപ്പു’ എന്ന പേരാണ് ഇവാൻ ആശാൻ നൽകിയത്. ടീംമംഗങ്ങൾ തമ്മിലുള്ള ആശയവിനിമയത്തിന് ഇത്തരം ചെറിയ പേരുകൾ ഉപകരിക്കും.

കേരള ബ്ലാസ്റ്റേഴ്സിന്റെ യൂട്യൂബ് ചാനലിൽ അപോസ്‌റ്റോലാസ് ജിയാനുവിന്റ ട്രെയിനിങ് വീഡിയോ ബ്ലാസ്റ്റേഴ്‌സ് പുറത്തുവിട്ടിട്ടുണ്ട്.

വമ്പൻ ടീമിനെതിരെ ബ്ലാസ്റ്റേഴ്‌സ് ഇന്ന് കളിക്കുന്നു -ലൈവ് കാണാം..

ബ്ലാസ്റ്റേഴ്‌സ് ലൈനപ്പ് പ്രഖ്യാപിച്ചു..