in

പ്രീമിയർ ലീഗിൽ പുതിയ റെക്കോർഡുമായി ഹാരി കെയ്ൻ…

ഗോളുകൾ കൂടി നേടിയാൽ ജിമ്മി ഗ്രീവ്സിന്റെ 266 ഗോളുകൾ എന്ന റെക്കോർഡ് മറികടന്ന് കെയ്നിന് ടോട്ടൻഹാമിന്റെ എക്കാലത്തെയും ഗോൾ വേട്ട കാരനാവാം.

പ്രീമിയർ ലീഗിൽ പുതിയ റെക്കോർഡ് നേടി ടോട്ടൻഹാമിന്റെ ഇംഗ്ലീഷ് മുന്നേറ്റ താരം ഹാരി കെയ്ൻ. ഇന്ന് വോൾവ്സിനെ വീഴ്ത്തിയ മത്സരത്തിൽ ടോട്ടൻഹാമിന് വേണ്ടി ഗോൾ നേടിയതോടെയാണ് കെയ്ൻ പുതിയ റെക്കോർസ് സ്വന്തമാക്കിയത്.

185 ഗോളുമായി പ്രീമിയർ ലീഗിൽ ഒരു ടീമിന് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമായിരികെയാണ് ഹാരി കെയ്ൻ. മാഞ്ചസ്റ്റർ സിറ്റിക്കായി 184 ഗോളുകൾ നേടിയ സെർജിയോ അഗ്യൂറോയുടെ റെക്കോർഡാണ് താരം മറികടന്നത്.

കെയ്ൻ ഇപ്പോൾ ടോട്ടൻഹാമിനായി 250 ഗോളുകൾ നേടിയിട്ടുണ്ട്. 16 ഗോളുകൾ കൂടി നേടിയാൽ ജിമ്മി ഗ്രീവ്സിന്റെ 266 ഗോളുകൾ എന്ന റെക്കോർഡ് മറികടന്ന് കെയ്നിന് ടോട്ടൻഹാമിന്റെ എക്കാലത്തെയും ഗോൾ വേട്ട കാരനാവാം.

പരമ്പര സ്വന്തമാക്കി ഇന്ത്യ…

കാസമിറോ യുണൈറ്റഡിൽ, ബാഴ്സ കോച്ച് പറഞ്ഞത്..