in , , , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

പന്തുരുളും മുമ്പേ പുതിയ റെക്കോർഡ് സ്വന്തമാക്കി അഡ്രിയാൻ ലൂണ

അഡ്രിയാൻ ലൂണയുടെ കരാർ ബ്ലാസ്റ്റേഴ്‌സ് പുതുക്കിയത് ആരാധകർക്ക് വലിയ ആവേശമാണ് നൽകിയത്. കഴിഞ്ഞ ദിവസമാണ് ബ്ലാസ്റ്റേഴ്‌സ് ലൂണയുടെ കരാർ പുതുക്കിയ വിവരം ഔദ്യോഗികമായി അറിയിച്ചത്. പുതിയ കരാർ പ്രകാരം ലൂണ 2027 വരെ ബ്ലാസ്റ്റേഴ്‌സ് തുടരും. താരം പുതിയ കരാറിൽ ഒപ്പ് വെച്ചതോടെ ഒരു പുതിയ നേട്ടം കൂടി താരത്തെ കാത്തിരിക്കുകയാണ്.

അടുത്ത സീസണിൽ ലൂണ പന്ത് തട്ടുമ്പോൾ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സീസണുകൾ ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ച താരമെന്ന അപൂർവ റെക്കോർഡാണ് ലൂണയെ കാത്തിരിക്കുന്നത്. അടുത്ത സീസണോട് കൂടി തുടർച്ചയായ നാലാം സീസണിലാണ് താരം ബ്ലാസ്റ്റേഴ്സിന് വേണ്ടി പന്ത് തട്ടുക.

മൂന്ന് സീസണുകളിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി പന്ത് തട്ടിയ ക്രൊയേഷ്യൻ പ്രതിരോധ താരം മാർക്കോ ലെസ്‌കോവിച്ച് അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിൽ ഉണ്ടാവില്ലെന്ന് ഉറപ്പായിരിക്കുകയാണ്. ഇതോടെ ഈ നേട്ടം ഇനി ലൂണയിലെത്തും.

ബ്ലാസ്റ്റേഴ്സിന് വേണ്ടി ഏറ്റവും കൂടുതൽ തവണ ബൂട്ട് കെട്ടിയ വിദേശ താരവും ലൂണ തന്നെയാണ്. 57 മത്സരങ്ങളാണ് ലൂണ ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ചത്. ലൂണയ്ക്ക് പിന്നാലെ 3 സീസണുകളിൽ ബ്ലാസ്റ്റേഴ്സിന് കളിച്ച ലെസ്‌കോവിച്ച് രണ്ട് സീസണുകളിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ച ദിമി, ഹോസു, മൈക്കൽ ചോപ്ര, സെഡറിക്ക് ഹെങ്‌ബെർട്ട്, ഹ്യൂം, അന്റോണിയോ ജർമ്മൻ എന്നിവരാണ് ബ്ലാസ്റ്റേഴ്സിൽ ഏറ്റവും കൂടുതൽ സീസണുകളിൽ പന്ത് തട്ടിയ വിദേശ താരങ്ങൾ.

അതേ സമയം ബ്ലാസ്റ്റേഴ്സിന് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചു എന്ന നേട്ടം ഇപ്പോഴുമുള്ളത് മുൻ താരം സഹൽ അബ്ദുൽ സമദിന്റെ പേരിലാണ്. 97 മത്സരങ്ങളാണ് സഹൽ ബ്ലാസ്റ്റേഴ്സിനായി കളിച്ചത്.

ദിമിയെ നിലനിർത്താനാകില്ല?; കാരണം ലൂണയുടെ കരാറിലെ പ്രത്യേക ഉടമ്പടി

80000 പേർക്ക് ബിയർ വാങ്ങിച്ച് കൊടുത്ത് ജർമ്മൻ ഫുട്ബോൾ ഇതിഹാസം വിരമിച്ചു