in , , ,

LOLLOL LOVELOVE OMGOMG AngryAngry CryCry

മെസ്സിയുടെ വിലയറിഞ്ഞ് പിഎസ്ജി; മെസ്സി ക്ലബ്‌ വിട്ടതിന് ശേഷം പിഎസ്ജി നേരിടേണ്ടി വന്നത് 3 തിരിച്ചടികൾ

പിഎസ്ജിയിൽ മെസ്സിക്ക് അത്ര നല്ല കാലമല്ലായിരുന്നു. മെസ്സിക്കെതിരെ പ്രതിഷേധം നടത്തിയും അസഭ്യം പറഞ്ഞും പിഎസ്ജി അവരുടെ ക്ലബ്ബിലെ ഇതിഹാസ താരത്തെ അപമാനിച്ചു. ഒടുവിൽ മെസി പിഎസ്ജി വിടുമ്പോൾ പിഎസ്ജിയ്ക്ക് നേരിടേണ്ടി വന്നത് 3 തിരിച്ചടികളാണ്.

പതിറ്റാണ്ടുകൾ നീണ്ട ബാഴ്സ ബന്ധം ഉപേക്ഷിച്ചാണ് ലയണൽ മെസ്സി 2021 ൽ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിയിൽ എത്തുന്നത്. ചാമ്പ്യൻസ് ലീഗ് കിരീടമെന്ന പിഎസ്ജിയുടെ സ്വപ്നങ്ങൾക്ക് കരുത്ത് പകരുന്നതായിരുന്നു മെസ്സിയുടെ വരവ്. അതിനാൽ മെസ്സിയുടെ വരവ് പിഎസ്ജി ആരാധകർ വലിയ രീതിയിൽ ആഘോഷിച്ചു.

എന്നാൽ പിഎസ്ജിയിൽ മെസ്സിക്ക് അത്ര നല്ല കാലമല്ലായിരുന്നു. മെസ്സിക്കെതിരെ പ്രതിഷേധം നടത്തിയും അസഭ്യം പറഞ്ഞും പിഎസ്ജി അവരുടെ ക്ലബ്ബിലെ ഇതിഹാസ താരത്തെ അപമാനിച്ചു. ഒടുവിൽ മെസി പിഎസ്ജി വിടുമ്പോൾ പിഎസ്ജിയ്ക്ക് നേരിടേണ്ടി വന്നത് 3 തിരിച്ചടികളാണ്.

  1. ടോപ് 5 ലീഗിൽ നിന്നും പുറത്ത്

യുവേഫയുടെ ടോപ് ഫൈവ് ലീഗിൽ നിന്നും പുറത്തായി ഏഴാം സ്ഥാനത്തേക്ക് ഫ്രഞ്ച് ലീഗ് കൂപ്പ് കുത്തി. ക്ലബ്ബുകളുടെയും ലീഗുകളുടെയും പ്രകടനം കണക്കാക്കിയാണ് യുവേഫ ഈ പട്ടിക തയാറാക്കുന്നതിനാൽ മെസ്സിയുടെ വിട വാങ്ങലിന് ഇതുമായി യാതൊരു ബന്ധവും ഇല്ലെങ്കിലും ഫ്രഞ്ച് ലീഗിന്റെ നിലവാര തകർച്ച പിഎസ്ജിയ്ക്ക് തിരിച്ചടിയാണ്.

  1. സോഷ്യൽ മീഡിയ

ലയണൽ മെസ്സി പിഎസ്ജിയിലേക്ക് വന്നതോടെ പിഎസ്ജിയുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ വ്യാപകമായ ഉയർച്ച ഉണ്ടായിരുന്നു. എന്നാൽ മെസ്സിയുടെ കൂടുമാറ്റത്തോടെ മെസ്സി ആരാധകർ സമൂഹ മാധ്യമങ്ങളിൽ പിഎസ്ജിയെ പൂർണമായും കൈ വിട്ടു.

  1. എംബാപ്പെ

പിഎസ്ജി ടീമിൽ മെസ്സിയെക്കാൾ കൂടുതൽ പ്രാധാന്യം നൽകിയത് എംബാപ്പെക്കായിരുന്നു. ഫ്രഞ്ച് താരം, യുവതാരം എന്നീ പരിഗണനകളാവാം ഇതിന് കാരണം. എംബാപ്പെയെ പരിഗണിക്കുമ്പോൾ ക്ലബ്ബിന്റെയും ആരാധകരുടെയും ഭാഗത്ത് മെസ്സിക്ക് കടുത്ത അവഗണ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ ആ എംബാപ്പെയും ക്ലബ്ബിനെതിരെ തിരിഞ്ഞത് പിഎസ്ജിക്കേറ്റ തിരിച്ചടിയാണ്. താരത്തെ വിൽക്കാനുള്ള ശ്രമത്തിലാണ് പിഎസ്ജിയിപ്പോൾ

മനക്കോട്ട കെട്ടണ്ട; ബ്ലാസ്റ്റേഴ്‌സിന്റെ പദ്ധതിയിൽ മാറ്റമില്ല

ഫിന്നിഷ് ഇന്റർനാഷണൽ കൊടുങ്കാറ്റ് വരുന്നു? ആരാധകർ ആഗ്രഹിച്ച കിടിലൻ വിദേശസൈനിങ്?