ജോഷുവാ സെറ്റിരിയോയ്ക്ക് പരിക്കെറ്റേങ്കിലും ബ്ലാസ്റ്റേഴ്‌സിന്റെ വിദേശ താരങ്ങളുടെ നിലവിലെ എണ്ണം നാല് തന്നെയാണ്. അഡ്രിയാൻ ലൂണ, ദിമിത്രി ഡയമന്തക്കോസ്, ലെസ്കോവിച്ച് എന്നിവരെ നിലനിർത്തിയ ബ്ലാസ്റ്റേഴ്‌സ് ട്രാൻസ്ഫർ വിൻഡോയുടെ ആദ്യഘട്ടത്തിൽ ഏഷ്യൻ ക്വാട്ടയായി സോറ്റിരിയോയെ ടീമിൽ എത്തിക്കുകയായിരുന്നു.സോറ്റിരിയോ പരിക്ക് കാരണം 2024 വരെ പുറത്തിരിക്കുമെന്നും ബ്ലാസ്റ്റേഴ്‌സ് അറിയിച്ചിരുന്നു.
എന്നാൽ സോറ്റിരിയോയ്ക്ക് പകരക്കാരനായി അൽവാരോ വാസ്ക്കസിനെ ബ്ലാസ്റ്റേഴ്‌സ് 2024 ജനുവരി വരെ താൽകാലികമായി ടീമിൽ എത്തിക്കുമെന്ന വാർത്തകളും പ്രചരിക്കുകയാണ്.എന്നാൽ ഇത് എത്രത്തോളം നടക്കുമെന്ന കാര്യം ഉറപ്പില്ല.
കാരണം സോറ്റിരിയോ ഏഷ്യൻ ക്വാട്ട ആയതിനാൽ പകരക്കാരനും ഏഷ്യക്കാരൻ തന്നെയായിരിക്കണം.അല്ലെങ്കിൽ ഇനി നടത്താനുള്ള രണ്ട് സൈനിങ്ങുകളിൽ ഒന്ന് ബ്ലാസ്റ്റേഴ്‌സ് ഏഷ്യൻ താരത്തെ കൊണ്ട് വരണം. എന്നാൽ അതിനുള്ള സാധ്യതകൾ വളരെ കുറവാണ്.
കാരണം ഇനിയുള്ള രണ്ട് സ്ലോട്ടുകളിൽ ഒരു യൂറോപ്യൻ സെന്റർ ബാക്കിനെയും ഒരു ലാറ്റിനമേരിക്കൻ സ്ട്രൈക്കറെയുമാണ് ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യം വെയ്ക്കുന്നത്.
സോറ്റിരിയോയ്‌ക് പകരക്കാനായി വാസ്ക്കസിനെ കൊണ്ട് വരണമെങ്കിൽ തന്നെ ഈ രണ്ട് സ്ലോട്ടുകളിൽ ബ്ലാസ്റ്റേഴ്‌സ് മാറ്റം വരുത്തി ഒരു ഏഷ്യൻ താരത്തെ കൊണ്ട് വരണം. ട്രാൻസ്ഫർ വിൻഡോയുടെ അവസാന സമയങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് പഴയ പ്ലാൻ മാറ്റാനുള്ള സാധ്യതകൾ വളരെ കുറവാണ്. കാരണം അത് ചിലപ്പോൾ തിരിച്ചടികൾക്ക് കാരണമായേക്കും. അതിനാൽ സോറ്റിരിയോയ്ക്ക് പകരക്കാരനായി വാസ്ക്കസിന് പകരം ഒരു ഏഷ്യൻ താരത്തെ കൊണ്ട് വരുന്നത് തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് എളുപ്പവും ഭദ്രവുമായ കാര്യം.