in ,

LOVELOVE LOLLOL CryCry OMGOMG AngryAngry

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ബ്രസീലുകാരനായ സഹതാരം ബ്ലാസ്റ്റേഴ്സിൽ വരുമെന്ന് റൂമർ?സാധ്യതകൾ ഇങ്ങനെയാണ്..

ലോക ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായി ഫുട്ബോൾ ലോകം വാഴ്ത്തുന്ന പോർച്ചുഗീസ് ക്യാപ്റ്റനായ ക്രിസ്ത്യാനോ റൊണാൾഡോയുടെ ടീമിലെ സഹതാരം കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയേക്കുമെന്ന് ട്രാൻസ്ഫർ മാർക്കറ്റിന്റെ ട്രാൻസ്ഫർ റൂമർ പുറത്തുവരുന്നുണ്ട്

ലോക ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായി ഫുട്ബോൾ ലോകം വാഴ്ത്തുന്ന പോർച്ചുഗീസ് ക്യാപ്റ്റനായ ക്രിസ്ത്യാനോ റൊണാൾഡോയുടെ ടീമിലെ സഹതാരം കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയേക്കുമെന്ന് ട്രാൻസ്ഫർ മാർക്കറ്റിന്റെ ട്രാൻസ്ഫർ റൂമർ പുറത്തുവരുന്നുണ്ട്.

36 വയസ്സുകാരനായ ബ്രസീലിയൻ താരം ലൂയിസ് ഗുസ്താവോ എന്ന ഡിഫൻസിവ് മിഡ്ഫീൽഡറെയാണ് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കാൻ ചർച്ചകൾ ആരംഭിച്ചു എന്ന് റൂമറുകൾ പുറത്തുവരുന്നത്, നിലവിൽ ക്രിസ്ത്യാനോ റൊണാൾഡോയുടെ ഒപ്പം സൗദി ക്ലബ്ബായ അൽ നസറിൽ കളിക്കുന്ന താരത്തിനെയാണ് ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിടുന്നു എന്ന് ട്രാൻസ്ഫർ മാർക്കറ്റിന്റെ റൂമർ വരുന്നത്.

ട്രാൻസ്ഫർ മാർക്കറ്റിൽ വെറും ആറ് കോടി മാത്രം മാർക്കറ്റ് വിലയുള്ള 36 കാരനായ താരത്തിനെ സ്വന്തമാക്കാൻ ഐഎസ്എൽ ക്ലബ്ബുകൾക്ക് ശേഷിയുണ്ട്. പക്ഷേ കേരള ബ്ലാസ്റ്റേഴ്സിന്റെ കാര്യത്തിലേക്ക് വരികയാണെങ്കിൽ ഈ ഒരു ട്രാൻസ്ഫർ റൂമർ നടക്കാനുള്ള സാധ്യതകൾ വളരെയധികം കുറവാണ്.

നിലവിൽ ഫിനാൻഷ്യലി ബുദ്ധിമുട്ട് അനുഭവിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് ഇത്രയും വലിയൊരു ട്രാൻസ്ഫർ തുക മുടക്കി അൽ നസ്‌റിൽ നിന്നും സൂപ്പർതാരത്തിന് കൊണ്ടുവരാൻ സാധ്യതകൾ വളരെ കുറവാണ്. ബ്രസീലിയൻ നാഷണൽ ടീമിന് വേണ്ടിയും 41 മത്സരങ്ങളിലാണ് ലൂയിസ് ഗുസ്താവോ ബൂട്ട് കെട്ടിയത്.

കേരള ബ്ലാസ്റ്റേഴ്സ്-ലൂയിസ് ഗുസ്താവോ ട്രാൻസ്ഫർ റൂമർ ട്രാൻസ്ഫർ മാർക്കറ്റിന്റെ ഒഫീഷ്യൽ ട്രാൻസ്ഫർ റൂമർ ലിസ്റ്റിൽ വന്നിട്ടുണ്ട്. എന്നാൽ ഈയൊരു ട്രാൻസ്ഫർ നടക്കാനുള്ള സാധ്യതകൾ വളരെ കുറവായാണ് കാണപ്പെടുന്നത്. മോഹൻ ബഗാൻ, മുംബൈ സിറ്റി പോലുള്ള വമ്പൻ ക്ലബ്ബുകളുടെ പോലെ ട്രാൻസ്ഫർ മാർക്കറ്റിൽ വമ്പൻ താരങ്ങൾക്ക് വേണ്ടി മികച്ച നീക്കങ്ങൾ നടത്താനുള്ള കഴിവ് കേരള ബ്ലാസ്റ്റേഴ്സിന് കുറവാണ്.

ഇത് പൊളിക്കും; ലെഫ്റ്റ് ബാക്കിലേക്ക് ബ്ലാസ്റ്റേഴ്‌സ് കണ്ടുവെച്ചിരിക്കുന്നത് ഇവരിൽ ഒരാളെ…

മനക്കോട്ട കെട്ടണ്ട; ബ്ലാസ്റ്റേഴ്‌സിന്റെ പദ്ധതിയിൽ മാറ്റമില്ല