in

LOVELOVE OMGOMG

പൂട്ടിയയ്ക്ക് പുറമെ മറ്റൊരു ബ്ലാസ്റ്റേഴ്‌സ് താരത്തിനായി വമ്പൻ ഓഫറുകളുമായി ക്ലബ്ബുകൾ; വിട്ട് തരില്ലെന്ന് ബ്ലാസ്റ്റേഴ്‌സ്

പൂട്ടിയയ്ക്ക് പിറകെ മറ്റൊരു ബ്ലാസ്റ്റേഴ്‌സ് താരത്തിനെ സ്വന്തമാക്കാൻ ഐഎസ്എൽ ക്ലബ്ബുകൾ ശ്രമങ്ങൾ നടത്തിയതായി റിപോർട്ടുകൾ.എന്നാൽ താരത്തെ വിട്ട് നല്കാൻ ബ്ലാസ്റ്റേഴ്‌സ് ഒരുക്കമല്ലായിരുന്നു. മികച്ച ഭാവി കണക്കാക്കുന്ന താരത്തിന് ദീർഘ നാളത്തെ കരാർ നൽകാനാണ് ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നത്. അതിനാലാണ് മറ്റു ക്ലബ്ബുകൾ താരത്തിനായി സമീപിച്ചെങ്കിലും താരത്തെ വിട്ട് നല്കാൻ ബ്ലാസ്റ്റേഴ്‌സ് തയാറാവാത്തത്.

കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ മധ്യ നിരയിലെ പ്രധാന രണ്ട് താരങ്ങളായിരുന്നു ജീക്സൺ സിങ്ങും പൂട്ടിയയും. ഇവർക്ക് ബാക്കപ്പായി പരിശീലകൻ ഇവാൻ വുകമനോവിച്ച് ഉപയോഗിച്ച താരമാണ് 21 കാരനായ ആയുഷ് അധികാരി.

അൽപം ആക്രമിച്ചു കളിക്കുന്ന താരം ഇവാന്റെ കീഴിൽ അല്പം പ്രതിരോധത്തിലൂന്നിയാണ് കളിച്ചത്. പുതിയ രീതിയിൽ നല്ല പ്രകടനം കാഴ്ച വെച്ച ആയുഷ് കഴിഞ്ഞ സീസണിൽ 14 മത്സരങ്ങൾ ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കുകയും ചെയ്തിട്ടുണ്ട്.

എന്നാൽ ആയുഷ് അധികാരിയെ സ്വന്തമാക്കാൻ മറ്റു ഐഎസ്എൽ ക്ലബുകളും ശ്രമങ്ങൾ നടത്തിയിരുന്നു എന്നാണ് റിപോർട്ടുകൾ. വൻ ഓഫറുകളുമായാണ് മറ്റു ക്ലബ്ബുകൾ ആയുഷിന്റെ സമീപിച്ചത്.

എന്നാൽ താരത്തെ വിട്ട് നല്കാൻ ബ്ലാസ്റ്റേഴ്‌സ് ഒരുക്കമല്ലായിരുന്നു. മികച്ച ഭാവി കണക്കാക്കുന്ന താരത്തിന് ദീർഘ നാളത്തെ കരാർ നൽകാനാണ് ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നത്. അതിനാലാണ് മറ്റു ക്ലബ്ബുകൾ താരത്തിനായി സമീപിച്ചെങ്കിലും താരത്തെ വിട്ട് നല്കാൻ ബ്ലാസ്റ്റേഴ്‌സ് തയാറാവാത്തത്.

ആയുഷിന്റെ പോലെ പൂട്ടിയയെ സ്വന്തമാക്കാനും മറ്റു ക്ലബ്ബുകൾ നേരത്തെ ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ പൂട്ടിയയെയും വിട്ട് നല്കാൻ ബ്ലാസ്റ്റേഴ്‌സ് ഒരുക്കമല്ലായിരുന്നു.

ബ്ലാസ്റ്റേഴ്സിന്റെ അടുത്ത സൈനിങ്ങിന് സമയമായി.. ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ നൽകിയത് സൂചനയോ?

ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീമിന് വിജയവും തോൽവിയും