in , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീമിന് വിജയവും തോൽവിയും

ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെയും ഇന്ത്യൻ സൂപ്പർ ലീഗിന്റെയും നേതൃത്വത്തിൽ നടക്കുന്ന നെക്സ്റ്റ് ജെൻ കപ്പ് ഇംഗ്ലണ്ടിൽ വെച്ചാണ് അരങ്ങേറുക. കേരള ബ്ലാസ്റ്റേഴ്സിനെ കൂടാതെ ബാംഗ്ലൂരു എഫ്.സിയും നെക്സ്റ്റ് ജെൻ കപ്പിന് വേണ്ടി ഇംഗ്ലണ്ടിലേക്ക് പറക്കുന്നുണ്ട്

നെക്സ്റ്റ് ജെൻ കപ്പിന് മുന്നോടിയായി നടന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ട് ഫ്രണ്ട്‌ലി മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീമിന് തോൽവിയും വിജയവും. കോവളം എഫ്.സിക്കെതിരായ ഫ്രണ്ട്‌ലി മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് റീസർവ് ടീം തോൽവിയറിഞ്ഞപ്പോൾ, KSEB ക്കെതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീം മികച്ച വിജയം നേടി.

കോവളം എഫ്.സിക്കെതിരെ ട്രെയിൽസ് താരങ്ങളെയും റിസർവ് ടീം താരങ്ങളെയും മിക്സ്‌ ചെയ്താണ് കളിച്ചത്. കോവളം എഫ്.സിക്കെതിരായ മത്സരത്തിൽ 5-1 എന്ന സ്കോറിനാണ് കേരള ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീം പരാജയപ്പെട്ടത്.

KSEB-ക്കെതിരെ നടന്ന രണ്ടാം സൗഹൃദ മത്സരത്തിൽ 70മിനിറ്റിൽ 4-0 എന്ന സ്കോറിന് കേരള ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീം മത്സരത്തിൽ മുന്നിലെത്തിയിരുന്നു, എന്നാൽ 3 ഗോൾ തിരിച്ചടിച്ച KSEB മത്സരത്തിലേക്ക് തിരിച്ചു വരാൻ ശ്രമിച്ചെങ്കിലും 4-3 എന്ന സ്കോറിനു കേരള ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീം വിജയിക്കുകയായിരുന്നു.

ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെയും ഇന്ത്യൻ സൂപ്പർ ലീഗിന്റെയും നേതൃത്വത്തിൽ നടക്കുന്ന നെക്സ്റ്റ് ജെൻ കപ്പ് ഇംഗ്ലണ്ടിൽ വെച്ചാണ് അരങ്ങേറുക. കേരള ബ്ലാസ്റ്റേഴ്സിനെ കൂടാതെ ബാംഗ്ലൂരു എഫ്.സിയും നെക്സ്റ്റ് ജെൻ കപ്പിന് വേണ്ടി ഇംഗ്ലണ്ടിലേക്ക് പറക്കുന്നുണ്ട്. ഈ മാസം ജൂലൈ 22-ന് കേരള ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീം നെക്സ്റ്റ് ജെൻ കപ്പിന് വേണ്ടി ഇംഗ്ലണ്ടിലേക്ക് വിമാനം കയറും.

പൂട്ടിയയ്ക്ക് പുറമെ മറ്റൊരു ബ്ലാസ്റ്റേഴ്‌സ് താരത്തിനായി വമ്പൻ ഓഫറുകളുമായി ക്ലബ്ബുകൾ; വിട്ട് തരില്ലെന്ന് ബ്ലാസ്റ്റേഴ്‌സ്

ഒഴിപ്പിക്കൽ തീർന്നിട്ടില്ല..