in , ,

LOVELOVE CryCry OMGOMG LOLLOL

ബ്ലാസ്റ്റേഴ്സിന്റെ അടുത്ത സൈനിങ്ങിന് സമയമായി.. ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ നൽകിയത് സൂചനയോ?

കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്റെ ഈയൊരു ട്വീറ്റ് ആണ് അടുത്ത വിദേശ താരത്തിന്റെ സൈനിങ് ഉടൻ ഉണ്ടായേകുമെന്നത് ആരാധകർക്കിടയിൽ ചർച്ചയായി മാറിയത്

കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമാനോവിച് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത വിദേശ സൈനിങ്ങിന്റെ അറിയിപ്പിനെ കുറിച്ച് ചെറിയൊരു സൂചന നൽകിയിരിക്കുകയാണോയെന്നാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കിടയിൽ ഉയരുന്ന ചർച്ച വിഷയം.

കേരള ബ്ലാസ്റ്റേഴ്സിന്റെ സൈനിങ്ങുകളെല്ലാം ഒഫീഷ്യൽ ആയി പ്രഖ്യാപിക്കുന്നതിനു മുൻപ് ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ടുള്ള ആരെങ്കിലും ചെറിയൊരു സൂചനകൾ നൽകുന്നത് പതിവാണ്. അടുത്ത വിദേശ താരത്തിന്റെ സൈനിങ് ഒഫീഷ്യൽ ആയി പ്രഖ്യാപിക്കാൻ സമയമായി എന്നാണ് ആരാധകർ ബ്ലാസ്റ്റേഴ്‌സ് പരിശീലകന്റെ ട്വീറ്റിനെ അർത്ഥമാക്കുന്നത്.

തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലാണ് ഇവാൻ വുകോമാനോവിച് കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിൽ നിലവിലുള്ള 4 വിദേശ താരങ്ങളുടെ രാജ്യങ്ങളുടെ പതാകയുടെ ഇമോജി കൊടുത്ത് വരാൻ പോകുന്ന ബാക്കി 2 വിദേശ താരങ്ങളുടെ രാജ്യങ്ങൾ ഏതായിരിക്കുമെന്ന് ട്വീറ്റ് ചെയ്തത്.

കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്റെ ഈയൊരു ട്വീറ്റ് ആണ് അടുത്ത വിദേശ താരത്തിന്റെ സൈനിങ് ഉടൻ ഉണ്ടായേകുമെന്നത് ആരാധകർക്കിടയിൽ ചർച്ചയായി മാറിയത്. 2022-2023 ISL സീസണിലേക്ക് തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ സ്‌ക്വാഡിൽ അനുവദിച്ചിട്ടുള്ള 6 വിദേശ താരങ്ങളിൽ 4 പേരുടെ കരാർ സുരക്ഷിതമാക്കാൻ ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിന് കഴിഞ്ഞിട്ടുണ്ട്.

വേദനയോടെ ബ്ലാസ്റ്റേഴ്സിന് നന്ദി പറഞ്ഞ് അവൻ മുംബൈ സിറ്റിയിൽ ചേർന്നു

പൂട്ടിയയ്ക്ക് പുറമെ മറ്റൊരു ബ്ലാസ്റ്റേഴ്‌സ് താരത്തിനായി വമ്പൻ ഓഫറുകളുമായി ക്ലബ്ബുകൾ; വിട്ട് തരില്ലെന്ന് ബ്ലാസ്റ്റേഴ്‌സ്