in , ,

LOLLOL LOVELOVE CryCry AngryAngry OMGOMG

ആ രണ്ട് താരങ്ങൾ എന്തിനാണ് ടീമിൽ?; സൗത്ത് ആഫ്രിക്കയ്ക്കെതിരായ തോൽവിക്ക് പിന്നാലെ രണ്ട് താരങ്ങൾക്ക് രൂക്ഷവിമർശനം

ട്വന്‍റി 20 ലോകകപ്പിലെ സൂപ്പര്‍-12ല്‍ ടീം ടീം ഇന്ത്യ ഇന്നലെ പരാജയം നേരിട്ടിരുന്നു.വിജയിച്ചാൽ സെമി ഫൈനൽ ഉറപ്പിക്കാമായിരുന്ന മത്സരത്തിലാണ് ഇന്ത്യ സൗത്ത് ആഫ്രിക്കയോട് പരാജയപ്പെട്ടത്. ഇന്ത്യ മുന്നോട്ടുവെച്ച 134 റണ്‍സ് വിജയലക്ഷ്യം 19.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടപ്പെടുത്തി സൗത്ത് ആഫ്രിക്ക മറികടക്കുകയിരുന്നു. കില്ലര്‍ മില്ലറുടെയും എയ്‌ഡന്‍ മാര്‍ക്രമിന്‍റേയും ബാറ്റിംഗ് കരുത്തിലായിരുന്നു സൗത്ത് ആഫ്രിക്കയുടെ വിജയം.

ട്വന്‍റി 20 ലോകകപ്പിലെ സൂപ്പര്‍-12ല്‍ ടീം ടീം ഇന്ത്യ ഇന്നലെ പരാജയം നേരിട്ടിരുന്നു.വിജയിച്ചാൽ സെമി ഫൈനൽ ഉറപ്പിക്കാമായിരുന്ന മത്സരത്തിലാണ് ഇന്ത്യ സൗത്ത് ആഫ്രിക്കയോട് പരാജയപ്പെട്ടത്. ഇന്ത്യ മുന്നോട്ടുവെച്ച 134 റണ്‍സ് വിജയലക്ഷ്യം 19.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടപ്പെടുത്തി സൗത്ത് ആഫ്രിക്ക മറികടക്കുകയിരുന്നു. കില്ലര്‍ മില്ലറുടെയും എയ്‌ഡന്‍ മാര്‍ക്രമിന്‍റേയും ബാറ്റിംഗ് കരുത്തിലായിരുന്നു സൗത്ത് ആഫ്രിക്കയുടെ വിജയം. ബൗളിങ്ങിൽ നാല് വിക്കറ്റ് നേടിയ ലുങ്കി എന്‍ഗിഡിയാണ് ഇന്ത്യൻ ബാറ്റിങ്ങിന്റെ നടുവൊടിച്ചത്. സൂര്യകുമാർ യാദവിന്റെ പോരാട്ടമാണ് ഇന്ത്യക്ക് മാന്യമായ സ്‌കോർ സമ്മാനിച്ചത്.

അതെ സമയം ഇന്ത്യൻ ടീമിന്റെ പരാജയത്തിൽ രണ്ട് സീനിയർ താരങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുകയാണ്. ഓപ്പണറും ടീമിന്റെ ഉപനായകനുമായ കെഎൽ രാഹുലാണ് വിമർശനം നേരിടുന്ന ആദ്യ സീനിയർ താരം. ലോകകപ്പിൽ കളിച്ച 3 മത്സരത്തിലും രണ്ടക്കം കടക്കാൻ രാഹുലിന് സാധിച്ചിരുന്നില്ല. ആദ്യ തന്നെ വിക്കറ്റ് കളഞ്ഞ് മറ്റ് ബാറ്റർമാരെ സമ്മർദ്ധത്തിലാക്കുകയും ചെയ്യും.

പാകിസ്താനെതിരെയുള്ള ആദ്യ മത്സരത്തിൽ 4 റൺസിന് പുറത്തായ രാഹുൽ രണ്ടാം മത്സരത്തിൽ താരതമ്യേന കുഞ്ഞരായ ഹോളണ്ടിനെതിരെ മികച്ച പ്രകടനം കാഴ്ച്ച വെക്കുമെന്ന് പലരും കരുതിയിരുന്നു. എന്നാൽ 12 പന്തിൽ വെറും ഒമ്പത് റൺസുമായി രാഹുൽ പുറത്താവുകയിരുന്നു. ഹോളണ്ടിനെതിരായ മത്സരത്തിൽ ബാറ്റ് സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ 9 റൺസ് മാത്രമാണ് രാഹുലിന് നേടാനായത്.

മോശം ഫോമിന്റെപേരിൽ വിമർശനം നേരിടുന്ന രണ്ടാമത്തെ സീനിയർ താരം ദിനേശ് കാർത്തിക്കാണ്. ബാറ്റിങ്ങിലും കീപ്പിങ്ങിലും മികച്ച പ്രകടനമല്ല കാർത്തിക് കാഴ്ച്ച വെയ്ക്കുന്നത്. കഴിഞ്ഞ ഐപിഎല്ലിൽ നടത്തിയ മികച്ച പ്രകടനമാണ് കാർത്തിക്കിനെ വീണ്ടും ദേശീയ ടീമിലേക്ക് തിരികെയെത്തിക്കുന്നത്. എന്നാൽ ദേശീയ ടീമിലെത്തിയതിന് ശേഷം ചില മത്സരങ്ങളിൽ കാർത്തിക് തിളങ്ങിയെങ്കിലും ലോകകപ്പ് പോലുള്ള നിർണായക വേദിയിൽ കാർത്തിന് തിളങ്ങാനാവുന്നില്ല.

മോശം ഫോമിലുള്ള കാർത്തിക്കിന്റെ പകരം എന്ത് കൊണ്ടും മികച്ചതാണ് ഋഷഭ് പന്തെന്ന അഭിപ്രായം ഇതോടെ ഉയരുകയാണ്. ഋഷഭ് പന്ത് ടീമിൽ എത്തുന്നതോടെ ബാറ്റിങ് നിരയിൽ ഒരു ലെഫ്റ്റ് ഹാൻഡർ വരുമെന്ന ഗുണം കൂടി ഇന്ത്യക്ക് ഉണ്ടാവുമെന്ന് കാര്യം കൂടി ആരാധകർ ഓർമിപ്പിക്കുന്നു.

ഇന്ത്യയുടെ ഇനിയുള്ള രണ്ട് മത്സരങ്ങൾക്കും മഴ ഭീഷണി; സെമി ഫൈനൽ കാര്യം ആശങ്കയിൽ

വിരാട് കോഹ്‌ലിയുടെ ഹോട്ടൽ മുറിയിലേക്ക് അതിക്രമിച്ച് കയറി ആരാധകൻ; കോപാകുലനായി കോഹ്ലി; വീഡിയോ കാണാം