in , ,

OMGOMG

ഇന്ത്യയുടെ ഇനിയുള്ള രണ്ട് മത്സരങ്ങൾക്കും മഴ ഭീഷണി; സെമി ഫൈനൽ കാര്യം ആശങ്കയിൽ

ടി20 ലോകക്കപ്പിൽ ഇന്നലെ സൗത്ത് ആഫ്രിക്കയെക്കതിരെ വിജയം നേടിയിരുന്നെങ്കിൽ ഇന്ത്യയ്ക്ക് സെമി ബെർത്ത് ഉറപ്പിക്കാമായിരുന്നു. എന്നാൽ ഇന്നലെ നടന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടതോടെ ഇന്ത്യയുടെ സെമി സാധ്യത തുലാസിലായിരിക്കുകയാണ്. നിലവിൽ 3 മത്സരങ്ങൾ കളിച്ച ഇന്ത്യ രണ്ട് വിജയങ്ങളുടെ ബലത്തിൽ 4 പോയിന്റ് നേടി ഗ്രൂപ്പ് രണ്ടിൽ രണ്ടാം സ്ഥാനക്കാരാണ് എങ്കിലും ഇന്ത്യൻ ടീമിനെ പറ്റി അത്ര ശുഭകരമായ വാർത്തകളല്ല പുറത്ത് വരുന്നത്.

India's captain Virat Kohli reacts to a boundary hit by New Zealand's Daryl Mitchell during the Cricket Twenty20 World Cup match between New Zealand and India in Dubai, UAE, Sunday, Oct. 31, 2021. (AP Photo/Aijaz Rahi)

ടി20 ലോകക്കപ്പിൽ ഇന്നലെ സൗത്ത് ആഫ്രിക്കയെക്കതിരെ വിജയം നേടിയിരുന്നെങ്കിൽ ഇന്ത്യയ്ക്ക് സെമി ബെർത്ത് ഉറപ്പിക്കാമായിരുന്നു. എന്നാൽ ഇന്നലെ നടന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടതോടെ ഇന്ത്യയുടെ സെമി സാധ്യത തുലാസിലായിരിക്കുകയാണ്. നിലവിൽ 3 മത്സരങ്ങൾ കളിച്ച ഇന്ത്യ രണ്ട് വിജയങ്ങളുടെ ബലത്തിൽ 4 പോയിന്റ് നേടി ഗ്രൂപ്പ് രണ്ടിൽ രണ്ടാം സ്ഥാനക്കാരാണ് എങ്കിലും ഇന്ത്യൻ ടീമിനെ പറ്റി അത്ര ശുഭകരമായ വാർത്തകളല്ല പുറത്ത് വരുന്നത്.

ഇനി ഇന്ത്യയുടെ മത്സരം ബംഗ്ളദേശിനെതിരെയും സിംബാവെയ്ക്കെതിരെയുമാണ്. താരതമ്യേന ദുർബലരാണ് ഇവരെങ്കിലും അട്ടിമറി വീരന്മാർ കൂടിയാണ്. ഈ രണ്ട് മത്സരങ്ങളിലും ഇന്ത്യ വിജയിച്ചാൽ ഇന്ത്യയ്ക്ക് സെമി ഉറപ്പിക്കാം. പക്ഷെ ഇന്ത്യയുടെ ഇനിയുള്ള രണ്ട് മത്സരങ്ങളിലും മഴ ഭീഷണിയുണ്ട് എന്നുള്ളതാണ്.

നവംബര്‍ രണ്ടിന് അഡ്‌ലെയ്ഡില്‍ നടക്കേണ്ട ഇന്ത്യ-ബംഗ്ലാദേശ് മല്‍സരത്തിന് മഴ ഭീഷണി ഉണ്ടെന്നതാണ് കാലാവസ്ഥ റിപ്പോര്‍ട്ട്. ഈ മല്‍സരം മഴമൂലം ഉപേക്ഷിക്കേണ്ടി വന്നാല്‍ അത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാകും. മഴ വന്ന് മത്സരം ഉപേക്ഷിച്ചാൽ ഒരു പോയിന്റുമായി ഇന്ത്യയ്ക്ക് തൃപ്തിപെടേണ്ടി വരും. കൂടാതെ മെല്‍ബണില്‍ നടക്കേണ്ട ഇന്ത്യ-സിംബാബ്‌വെ മല്‍സരവും മഴയുടെ ഭീഷണിയിലാണ്. മെൽബണിലെ പല മത്സരങ്ങളും മഴ കാരണം ഒഴിവാക്കിയിരുന്നു.

ഇന്ത്യയുടെ രണ്ട് മത്സരങ്ങൾക്കും മഴ ഭീഷണിയുള്ളതിനാൽ ഇന്ത്യയിൽ പോയ്ന്റ്റ് പങ്ക് വെക്കേണ്ടി വരുമോ എന്നുള്ളതാണ് ആരാധകരുടെ ഭയം. രണ്ട് മത്സരങ്ങളും മഴ മൂലം ഉപേക്ഷിച്ച് പോയിന്റ് പങ്ക് വെയ്‌ക്കേണ്ട അവസ്ഥ വന്നാൽ ഇന്ത്യക്ക് ആകെ 6 പോയിന്റുമായി തൃപ്തിപെടേണ്ടി വരും.

അതെ സമയം ബംഗ്‌ളാദേശിനും ഇന്ത്യയുടെ പോലെ നിലവിൽ 4 പോയിന്റ് ഉണ്ടെന്ന കാര്യം കൂടി ഓർക്കേണ്ടതുണ്ട്. സിംബാവെയ്ക്ക് 3 പോയിന്റും. സിംബാവെയുടെ ശേഷിക്കുന്ന മത്സരം ഇന്ത്യയ്‌ക്കൊപ്പവുമ ഹോളണ്ടിനെതിരെയുമാണ്. മഴ ഭീഷണി ഉണ്ടെങ്കിലും ഇനി നടക്കാൻ പോകുന്ന ഇന്ത്യയുടെ ഏതെങ്കിലും ഒരു മത്സരം പൂർത്തികരിക്കുകയോ ആ മത്സരത്തിൽ ഇന്ത്യ വിജയിക്കുകയോ ചെയ്‌താൽ മാത്രമേ ഇന്ത്യക്ക് സെമി പ്രവേശനം ഉറപ്പിക്കാനാവൂ.

അവസാനസ്ഥാനങ്ങളിൽ ബ്ലാസ്റ്റേഴ്‌സ്, ലീഗിലെ പോയന്റ് ടേബിൾ ഇതാ..

ആ രണ്ട് താരങ്ങൾ എന്തിനാണ് ടീമിൽ?; സൗത്ത് ആഫ്രിക്കയ്ക്കെതിരായ തോൽവിക്ക് പിന്നാലെ രണ്ട് താരങ്ങൾക്ക് രൂക്ഷവിമർശനം