in ,

CryCry LOVELOVE LOLLOL OMGOMG AngryAngry

അവസാനസ്ഥാനങ്ങളിൽ ബ്ലാസ്റ്റേഴ്‌സ്, ലീഗിലെ പോയന്റ് ടേബിൾ ഇതാ..

നാലാം റൗണ്ട് അവസാനിച്ചതോടെ നമ്മുക്ക് പോയിന്റ് ടേബിൾ നോക്കാം. കഴിഞ്ഞ റൗണ്ടിലെ പോയിന്റ് ടേബിളിൽ ഏറ്റവും തലപ്പത്തുണ്ടായിരുന്നു ഹൈദരാബാദ് തന്നെയാണ് നാലാം റൗണ്ട് കഴിയുമ്പോൾ ഒന്നാം സ്ഥാനതുള്ളത്. 10 പോയിന്റാണ് നിലവിലെ ചാമ്പ്യന്മാരായ ഹൈദരാബാദിന് നാലാം റൗണ്ട് കഴിയുമ്പോൾ ഉള്ളത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ നാലാം റൗണ്ട് ഇന്ന് ജംഷഡ്പൂർ നോർത്ത്ഈസ്റ്റ്‌ മത്സരത്തോടെ അവസാനിച്ചു. വളരെയധികം വാശിയെറിയ പോരാട്ടങ്ങൾ തന്നെയാണ് നമ്മൾ നാലാം റൗണ്ടിൽ കണ്ടത്. ഏറ്റവും മികച്ച മത്സരം ഏതാ എന്ന് ചോയ്ച്ച കൊൽക്കത്ത ഡെർബി തന്നെയാണ് എന്ന് പറയാം.

നാലാം റൗണ്ട് അവസാനിച്ചതോടെ നമ്മുക്ക് പോയിന്റ് ടേബിൾ നോക്കാം. കഴിഞ്ഞ റൗണ്ടിലെ പോയിന്റ് ടേബിളിൽ ഏറ്റവും തലപ്പത്തുണ്ടായിരുന്നു ഹൈദരാബാദ് തന്നെയാണ് നാലാം റൗണ്ട് കഴിയുമ്പോൾ ഒന്നാം സ്ഥാനതുള്ളത്. 10 പോയിന്റാണ് നിലവിലെ ചാമ്പ്യന്മാരായ ഹൈദരാബാദിന് നാലാം റൗണ്ട് കഴിയുമ്പോൾ ഉള്ളത്.

നാലാം റൗണ്ടിലെ ജയത്തോടെ ഒഡിഷ രണ്ടാം സ്ഥാനത്തും മുംബൈ മൂന്നാം സ്ഥാനത്തും എത്തി. ഒഡിഷകി ഒമ്പത് പോയിന്റും മുംബൈക്കി എട്ട് പോയിന്റുമാണ് നിലവിലുള്ളത്ത്. മൂന്നാം റൗണ്ടിനെ അപേക്ഷിച്ച് ഇരു ടീമും ടേബിളിൽ ഒരു സ്ഥാനം ഉയർത്തി.

നാലാം റൗണ്ടിൽ വിജയിച്ച മറ്റു ക്ലബ്ബുകളായ എടികെ മോഹൻ ബഗാനും ജംഷഡ്പൂരും ടേബിളിൽ നല്ല കുത്തിപ്പ് തന്നെയാണ് നടത്തിയിട്ടുള്ളത്ത്. മൂന്നാം റൗണ്ടിൽ ഏഴാം സ്ഥാനതുണ്ടായിരുന്നു എടികെ നാലാം സ്ഥാനത്തെക്കും, 10ആം സ്ഥാനതുണ്ടായിരുന്ന ജംഷഡ്പൂർ ആറാം സ്ഥാനത്തെക്കും കുതിച്ചു.

മുംബൈനോട് തോറ്റത്തോടെ ടേബിളിൽ വമ്പൻ തിരിച്ചടിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഏറ്റുവാങ്ങേണ്ടി വന്നത്. മൂന്നാം റൗണ്ട് കഴിഞ്ഞപ്പോൾ -2 ഗോൾ ഡിഫറെൻസോടെ മൂന്ന് പോയിന്റുമായി ഒമ്പതാം സ്ഥാനതായിരുന്നു ബ്ലാസ്റ്റേഴ്‌സ്. എന്ന നാലാം റൗണ്ട് കഴിയുമ്പോൾ ബ്ലാസ്റ്റേഴ്‌സ് 10ആം സ്ഥാനത്തേക് വീണിരിക്കുകയാണ്. ഒപ്പം ബ്ലാസ്റ്റേഴ്‌സിന് നിലവിൽ -4 ആണ് ഗോൾ ഡിഫറെൻസ്.

തോൽവികൾ ഏറ്റുവാങ്ങേണ്ടി വന്ന എഫ്സി ഗോവക്കും ബംഗളുരുവിനും വമ്പൻ താഴ്ച്ച തന്നെയാണ് ടേബിളിൽ നേരിടേണ്ടി വന്നത്. സീസണിൽ ഇതുവരെ ഒരു പോയിന്റ് പോലും നേടാത്ത നോർത്ത്ഈസ്റ്റ്‌ യുനൈറ്റഡാണ് ഏറ്റവും അവസാനതുള്ളത്.

പോയിന്റ് ടേബിൾ….
1) ഹൈദരാബാദ് – 10Pts (+5)
2) ഒഡീഷ – 9Pts (+1)
3) മുംബൈ – 8Pts (+4)
4) മോഹൻ ബഗാൻ – 6Pts (+4)
5) ഗോവ – 6Pts (+2)
6) ജംഷഡ്പൂർ – 4Pts (0)
7) ചെന്നൈ – 4Pts (-1)
8) ബെംഗളൂരു – 4Pts (-1)
9) ഈസ്റ്റ്‌ ബംഗാൾ – 3Pts (-3)
10) കേരളം – 3Pts (-4)
11) നോർത്ത്ഈസ്റ്റ്‌ – 0Pts (-7)

ബ്ലാസ്റ്റേഴ്‌സ് അല്ല, ചതിച്ചത് ഡയസ് തന്നെയാണെന്ന് ഷൈജു വെളിപ്പെടുത്തുന്നു

ഇന്ത്യയുടെ ഇനിയുള്ള രണ്ട് മത്സരങ്ങൾക്കും മഴ ഭീഷണി; സെമി ഫൈനൽ കാര്യം ആശങ്കയിൽ