കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സിനെ ഫൈനൽ വരെ എത്തിക്കാൻ ടീമിന് വേണ്ടി വലിയ പങ്കുവഴിച്ച താരങ്ങളാണ് അൽവാരോ വാസ്‌ക്വസ്, ജോർജ്ജ് പെരേര ഡിയാസും. ഇരുപേരും ബ്ലാസ്റ്റേഴ്‌സ് വിട്ടുമെങ്കിലും ഇപ്പോഴും ഐഎസ്എൽ ക്ലബിന് വേണ്ടി തന്നെയാണ് പന്ത് തട്ടുന്നത്. ഇരുപേരും ക്ലബ് വിട്ടതിൽ വളരെയധികം നിരാശയിലായിരുന്നു ആരാധകർ.
കഴിഞ്ഞ ദിവസം കൊച്ചിയിൽ ബ്ലാസ്റ്റേഴ്‌സിനെ മുംബൈ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് വിഴ്ത്തിയിരുന്ന. ആ മത്സരത്തിൽ മുംബൈക്കി വേണ്ടി രണ്ടാം ഗോൾ നേടിയത് ഡിയാസായിരുന്നു. താരം ഗോൾ നേടിയതിന് ശേഷം ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകാമാനോവിചിനെ കളിയാക്കുന്ന രീതിയിൽ ഗോൾ സെലിബ്രേഷൻ നടത്തിയിരുന്ന.
കുറെയധികം ആരാധകർ വിചാരിച്ചിരികുന്നത് ബ്ലാസ്റ്റേഴ്‌സിന്റെ പിഴവ് മൂലമാണ് ഡിയാസ് ബ്ലാസ്റ്റേഴ്‌സ് വിട്ടത് എന്നാണ്. എന്നാൽ ഇതിന്റെ സത്യവസ്ഥ നമ്മുക്ക് നോകാം. കഴിഞ്ഞ സീസൺ അവസാനിച്ചു അഞ്ച് ദിവസം കൊണ്ട് ബ്ലാസ്റ്റേഴ്‌സ് ഡിയാസിന് പുതിയ കരാർ നൽകാനൊരുങ്ങിയതാണ്.
70 മുതൽ 75% വരെ വേദനം വർധിപ്പിചാണ് ബ്ലാസ്റ്റേഴ്‌സ് ഡിയാസിന് പുതിയ കരാർ നൽകാനൊരുങ്ങിയത്. ഈ ഓഫർ ബ്ലാസ്റ്റേഴ്‌സ് ഡിയാസിനും ഡിയാസിന്റെ ഏജന്റിനും അയച്ചിരുന്നു. എന്നാ 35 ദിവസം കഴിഞ്ഞിട്ടും തരാമോ താരത്തിന്റെ ഏജന്റോ ഓഫിറിന് ഒന്നും മറുപടി നൽകിയില്ല.
പിന്നെയും ബ്ലാസ്റ്റേഴ്‌സ് ഈ ഓഫർ ഏജന്റിനും താരത്തിനും അയച്ചു. അപ്പോഴ് അവർ നൽകിയ മറുപടി എന്താ വെച്ച പത് ദിവസം കൂടി കഴിഞ്ഞു കരാർ ഒപ്പിടാം എന്നാണ്. 10ഉം 25 ദിവസവും കഴിഞ്ഞു. എന്നിട്ടും മറുപടിയില്ല. എന്നാ ഇതിന്റെ ഇടയിലാണ് ബ്ലാസ്റ്റേഴ്‌സിനെ ഞെട്ടിക്കുന്ന വാർത്ത വന്നത്. ഡിയാസ് മുംബൈ സിറ്റി എഫ്സിയിൽ ചേർന്നു എന്നതായിരുന്നു ആ വാർത്ത.
ഈ സീസൺ തുടങ്ങിയത് മുതൽ ആരാധകർ എല്ലാം ബ്ലാസ്റ്റേഴ്‌സിനനെ കുറ്റപ്പെടുത്തുവായിരുന്നു ഡിയാസിനെ ക്ലബ്ബിൽ നിലനിർതാത്തിൽ. എന്നാൽ ഇതോടെ ബ്ലാസ്റ്റേഴ്‌സിന്റെ കുറ്റമല്ല താരമാണ് ബ്ലാസ്റ്റേഴ്‌സിനെ ഒഴിവാക്കിയത് എന്ന് മനസിലാക്കാം.