in , , ,

LOVELOVE LOLLOL OMGOMG AngryAngry CryCry

ലൂണ വരുന്നു; ബ്ലാസ്റ്റേഴ്‌സ് ആരാധകർ ആഗ്രഹിച്ച വാർത്ത

നിലവിലെ നായകൻ ജെസ്സലിന്റെ പ്രകടനത്തിൽ ആരാധകർക്ക് അതൃപ്തിയുണ്ട്. ക്യാപ്റ്റനെന്ന നിലയിലും അല്ലാതെയും ജെസലിന്റെ പ്രകടനം അത്ര മികച്ച നിലവാരത്തിലല്ല. കൂടാതെ രണ്ട് ദിവസങ്ങൾക്ക് മുമ്പ് ജെസ്സൽ ഒരു കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകനെ സമൂഹമാധ്യമങ്ങളിൽ തെറി പറഞ്ഞത് ഏറെ വിവാദങ്ങൾക്ക് കാരണമായിട്ടുണ്ട്.ഈ കരണങ്ങളെല്ലാം ജെസ്സലിനെ നായക സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെടാനുള്ള കാരണമാണ്.

കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഇഷ്ട താരമാണ് അഡ്രിയാൻ ലൂണ. ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ 3 മത്സരങ്ങളിലും പരാജയപ്പെട്ടെങ്കിലും ലൂണയുടെ പോരാട്ട വീര്യം ആരാധകർ മറക്കില്ല. ലൂണ ബ്ലാസ്റ്റേഴ്സിന്റെ നായക സ്ഥാനത്തേക്ക് വരണമെന്ന് പല ആരാധകരും ആഗ്രഹിക്കുന്നുണ്ട്. എന്നാൽ നിലവിൽ ബ്ലാസ്റ്റേഴ്സിന്റെ നായകൻ ജെസ്സലാണ്.

കഴിഞ്ഞ സീസണിലും ജെസ്സൽ തന്നെയായിരുന്നു നായകൻ. ജെസ്സലിന് പരിക്ക് പറ്റിയതോടെയാണ് കഴിഞ്ഞ സീസണിൽ ലൂണ ബ്ലാസ്റ്റേഴ്സിന്റെ നായക സ്ഥാനത്തെത്തുന്നത്. ലൂണ നായകനായതിന് ശേഷം ബ്ലാസ്റ്റേഴ്‌സ് കൂടുതൽ പോരാട്ടവീര്യം കാഴ്ച്ച വെക്കുന്നതായാണ് കഴിഞ്ഞ സീസണിൽ നമ്മൾ കണ്ടത്. അത് കൊണ്ട് തന്നെയാണ് ലൂണയെ വീണ്ടും നായകനാക്കണമെന്ന ആവശ്യം ആരാധകർ ഉയർത്തുന്നത്.

കൂടാതെ നിലവിലെ നായകൻ ജെസ്സലിന്റെ പ്രകടനത്തിൽ ആരാധകർക്ക് അതൃപ്തിയുണ്ട്. ക്യാപ്റ്റനെന്ന നിലയിലും അല്ലാതെയും ജെസലിന്റെ പ്രകടനം അത്ര മികച്ച നിലവാരത്തിലല്ല. കൂടാതെ രണ്ട് ദിവസങ്ങൾക്ക് മുമ്പ് ജെസ്സൽ ഒരു കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകനെ സമൂഹമാധ്യമങ്ങളിൽ തെറി പറഞ്ഞത് ഏറെ വിവാദങ്ങൾക്ക് കാരണമായിട്ടുണ്ട്.ഈ കരണങ്ങളെല്ലാം ജെസ്സലിനെ നായക സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെടാനുള്ള കാരണമാണ്.

പുറത്ത് വരുന്ന റിപോർട്ടുകൾ അനുസരിച്ച് അടുത്ത മത്സരത്തിൽ ജെസ്സലിനെ പുറത്തിരുത്തി പകരം നിശൂകുമാറിന് അവസരം നൽകാനാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകന്റെ നീക്കം. നിശൂ ആദ്യ ഇലവനിലേക്ക് വരുമ്പോൾ സ്വാഭാവികമായും നായകൻ ജെസ്സൽ പുറത്തിരിക്കേണ്ടി വരും.

നായകൻ ആദ്യ ഇലവനിൽ നിന്നും പുറത്താവുന്നതോടെ നായക സ്ഥാനം വീണ്ടും ലൂണയെ ഏൽപ്പിക്കാനാണ് ഇവാൻ ആശാന്റെ നീക്കം. ഇതോടെ ലൂണയെ നായകനാക്കാൻ ആഗ്രഹിക്കുന്ന ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് അതൊരു സന്തോഷ വാർത്ത കൂടിയാവും.

ബ്ലാസ്റ്റേഴ്‌സ് ആരാധകർ കാത്തിരുന്ന താരം ആദ്യ ഇലവനിലേക്ക്; സുപ്രധാന മാറ്റത്തിനൊരുങ്ങി ഇവാൻ ആശാൻ

ബ്ലാസ്റ്റേഴ്‌സ് അല്ല, ചതിച്ചത് ഡയസ് തന്നെയാണെന്ന് ഷൈജു വെളിപ്പെടുത്തുന്നു